Wednesday, March 18, 2026 Last Updated 14 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.33 PM

പടയപ്പയും ആനക്കൂട്ടവും ജനവാസമേഖലയില്‍

uploads/news/2026/01/821968/k9.jpg

മൂന്നാര്‍: ജനവാസ മേഖലയില്‍ ഭീതിപരത്തി പടയപ്പയും കാട്ടാനക്കൂട്ടവും. കഴിഞ്ഞ ദിവസം ഉച്ചയോടെയാണു ദേശീയപാതയില്‍ സിഗ്‌നല്‍ പോയിന്റിനു സമീപം ആനയിറങ്ങിയത്‌. പടയപ്പയോടൊപ്പം മൂന്ന്‌ ആനകളാണ്‌ ഉണ്ടായിരുന്നത്‌. മദപ്പാടിലായതോടെ പടയപ്പ ആനക്കൂട്ടത്തോടൊപ്പമാണുള്ളത്‌. ആനകള്‍ ഏറെ നേരം മേഖലയില്‍ നിലയുറപ്പിച്ചത്‌ പ്രദേശത്തു ഭീതിപരത്തി. എന്നാല്‍, ഇവ ആക്രമണത്തിനു മുതിര്‍ന്നില്ല. കഴിഞ്ഞ 16 ന്‌ ഇതേ സ്‌ഥലത്ത്‌ ഇറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടഞ്ഞിരുന്നു. വനംവകുപ്പിന്റെ ആര്‍.ആര്‍.ടി. സംഘം ആനയെ കാട്ടിലേക്കു തുരത്തി. ഇവിടെനിന്നു പിന്‍വാങ്ങിയ പടയപ്പയും ആനക്കൂട്ടവും 18 നു ചൊക്കനാട്‌ ഭാഗത്തിറങ്ങി. 19 ന്‌ ഉച്ചയോടെയാണു വീണ്ടും സിഗ്‌നല്‍ പോയിന്റിനു സമീപത്തെത്തിയത്‌. മദപ്പാടിലായ പടയപ്പയെ ആര്‍.ആര്‍.ടി. നിരീക്ഷിക്കുന്നുണ്ട്‌. ആനയെ ഒരു രീതിയിലും പ്രകോപിപ്പിക്കരുതെന്നു വനംവകുപ്പ്‌ മുന്നറിയിപ്പു നല്‍കിയിരുന്നു.

Ads by Google
Wednesday 21 Jan 2026 11.33 PM
YOU MAY BE INTERESTED