Wednesday, March 18, 2026 Last Updated 16 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.33 PM

ഷിംജിത മഞ്ചേരി സബ്‌ ജയിലില്‍;പ്രതിഷേധവുമായി യൂത്ത്‌ കോണ്‍ഗ്രസ്‌

uploads/news/2026/01/821967/k8.jpg

മഞ്ചേരി: യുവാവ്‌ ജീവനൊടുക്കിയ സംഭവത്തില്‍ റിമാന്‍ഡിലായ ഷിംജിത മുസ്‌തഫയെ കൊണ്ടുവരുമെന്നറിഞ്ഞ്‌ മഞ്ചേരിയിലെ ജയില്‍ കോടതി പരിസരത്ത്‌ വന്‍ ആള്‍ക്കൂട്ടവും എത്തിയിരുന്നു. വലിയ പോലീസ്‌ സന്നാഹത്തെയും വിന്യസിച്ചിരുന്നു. കനത്ത സുരക്ഷയില്‍ മഞ്ചേരിയിലെത്തിച്ച ഷിംജിതയെ പോലീസ്‌ ജീപ്പില്‍ നിന്നും ഇറക്കുന്നതിനിടയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കൂടി നിന്നവര്‍ കൂകിവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തു.
ഷിംജിത മുസ്‌തഫയെ മഞ്ചേരി സ്‌പെഷല്‍ സബ്‌ ജയിലില്‍ എത്തിച്ചപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധം. പോലീസ്‌ ജീപ്പിന്‌ മുന്നിലും ജയിലിന്‌ മുന്നിലും മുദ്രാവാക്യം വിളിച്ച്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഏറെ പണിപ്പെട്ടാണ്‌ പോലീസ്‌ യുവതിയെ ജയിലിനകത്തേക്ക്‌ പ്രവേശിപ്പിച്ചത്‌. മഞ്ചേരി മണ്ഡലം യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കൃഷ്‌ണദാസ്‌ വടക്കെയില്‍, കെ.എസ്‌.യു. സംസ്‌ഥാന സെക്രട്ടറി ഷംലിക്‌ കുരിക്കള്‍, ഷാന്‍ കൊടവണ്ടി, ഷഹദ്‌ മേലാക്കം, ആഷിഫ്‌ മേലാക്കം, സിയാദ്‌ വല്ലാഞ്ചിറ, ഷിബിന്‍ മുഹമ്മദ്‌, നസീബ്‌ യാസിന്‍, ഷിബിലി പൂഴിക്കുത്ത്‌, പത്മരാജ്‌ പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കി.

Ads by Google
Wednesday 21 Jan 2026 11.33 PM
YOU MAY BE INTERESTED