Wednesday, March 18, 2026 Last Updated 14 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.32 PM

പോലീസിന്റേത്‌ പ്രതിയെ സഹായിക്കുന്ന നിലപാട്‌: ബി.ജെ.പി

കോഴിക്കോട്‌: സമൂഹമാധ്യമത്തിലൂടെ അപവാദപ്രചാരണം നടത്തിയതില്‍ മനം നൊന്ത്‌ യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ തുടക്കം മുതലേ പ്രതിയെ സംരക്ഷിക്കുന്ന നിലപാടണ്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ സ്വീകരിച്ചതെന്നു ബി.ജെ.പി.
സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച്‌ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ച പ്രതിക്കെതിരെ ഐ.ടി. ആക്‌ട്‌ പ്രകാരമുള്ള വകുപ്പ്‌ ചേര്‍ക്കാത്തത്‌ ഇതിന്റെ ഭാഗമാണെന്ന്‌ ബി.ജെ.പി. കോഴിക്കോട്‌ സിറ്റി ജില്ല പ്രസിഡന്റ്‌ പ്രകാശ്‌ ബാബു പറഞ്ഞു. പ്രതിയുടെ അറസ്‌റ്റ്‌ പോലീസുമായി ചേര്‍ന്നുള്ള നാടകത്തിന്റെ ഭാഗമാണ്‌. ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്‌ത പ്രതിയെ പോലീസ്‌ ഉദ്യോഗസ്‌ഥന്റെ സ്വകാര്യ വാഹനത്തില്‍ കോടതിയിലേക്ക്‌ കൊണ്ടുപോയത്‌ കേരള പോലീസിന്‌ തന്നെ അപമാനമാണ്‌. ഉന്നത പദവിയിലുള്ള ആരുടേയും നിര്‍ദേശമില്ലാതെ പോലീസിന്റെ ഭാഗത്ത്‌ നിന്ന്‌ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കം നടക്കില്ല. ജീവിച്ചിരിക്കുന്ന കാലത്ത്‌ നീതി ലഭിക്കാതെ പോയ ദീപക്കിന്റെ കുടുംബങ്ങളുടെ കണ്ണുനീരിനും നീതി നിഷേധിച്ചാല്‍ തെരുവില്‍ പോരാടും.-പ്രകാശ്‌ ബാബു പറഞ്ഞു.
വീഡിയോ എഡിറ്റ്‌ ചെയ്‌തതെന്ന്‌ പോലീസ്‌
മഞ്ചേരി: ഷിംജിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ്‌ ചെയ്‌തതാണെന്നു പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. വീഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ബസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ്‌ ശേഖരിച്ചു. ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ഇതിലുള്ളത്‌. പയ്ന്നൂര്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്‌.

Ads by Google
Wednesday 21 Jan 2026 11.32 PM
YOU MAY BE INTERESTED