തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പ്രത്യേക വായ്‌പാ പദ്ധതിക്കു മന്ത്രിസഭയുടെ പച്ചക്കൊടി. വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരന്ത ബാധിതര്‍ക്കായുള്ള ഉജ്‌ജീവന പദ്ധതിക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 8.57 കോടി രൂപയുടെ വായ്‌പാ പദ്ധതി അംഗീകരിച്ച് പലിശയായി കണക്കാക്കിയിട്ടുള്ള 1.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു വയനാട് ജില്ലാ കലക്‌ടര്‍ മുഖേന കുടുംബശ്രീ മിഷന് അനുവദിക്കും.
മേപ്പാടി പഞ്ചായത്തിലും കോഴിക്കോട് വാണിമേല്‍ പഞ്ചായത്തിലും 2024 ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളിലെ ദുരന്തബാധിതര്‍ക്ക് ബാങ്ക് വായ്‌പ ഉപയോഗപ്പെടുത്തി ഉപജീവന മാര്‍ഗങ്ങള്‍ പുനരാരംഭിക്കാനാണ് ഉജ്‌ജീവന വായ്‌പാ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ഏകദേശ ചെലവായി കണക്കാക്കിയ 20 കോടി രൂപ ഹൈക്കോടതി വിധിപ്രകാരം എസ്.ഡി.ആര്‍.എഫ്. മാനദണ്‌ഡങ്ങളില്‍ ഇളവ് ചെയ്‌ത് കണ്ടെത്തും. ഉജ്‌ജീവന വായ്‌പാ പദ്ധതിയുടെ സര്‍ക്കാര്‍ വിഹിതം ബാങ്കുകള്‍ക്ക് നല്‍കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി. വായ്‌പാ പദ്ധതികളുടെ കാലാവധി ഈവര്‍ഷം ഡിസംബര്‍ 31 വരെയാണ്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന സൂക്ഷ്‌മ-ചെറുകിട-ഇടത്തരം വാണിജ്യ, വ്യാപാരവ്യവസായ സ്‌ഥാപനങ്ങള്‍, അംഗീകൃത ഹോം സ്‌റ്റേകള്‍, ദുരന്ത ബാധിതരായ ക്ഷീര കര്‍ഷകര്‍, കിസാന്‍ കാര്‍ഡ് ഉടമകള്‍, അലങ്കാരപ്പക്ഷി കര്‍ഷകര്‍, തേനീച്ച കര്‍ഷകര്‍, ടൂറിസ്‌റ്റ് വാഹന ഉടമകള്‍, വാണിജ്യ വാഹന ഉടമകള്‍ എന്നിവരുടെ ഉപജീവന മാര്‍ഗങ്ങള്‍ ബാങ്ക് വായ്‌പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കാന്‍ സഹായകരമാകാനാണ് ഉജ്‌ജീവന വായ്‌പാ പദ്ധതി. ജില്ലാതല ബാങ്കേഴ്‌സ് സമിതിയില്‍ അംഗങ്ങള്‍ ആയ ബാങ്കിങ്/ബാങ്കിങ് ഇതര സ്‌ഥാപനങ്ങള്‍ എന്നിവ മുഖാന്തരമുള്ള വായ്‌പകള്‍ക്കാണ് പദ്ധതിയില്‍ സഹായത്തിന് അര്‍ഹത.
ആറ് പുതിയ ഫോറസ്‌റ്റ് സ്‌റ്റേഷനുകള്‍
വനം-വന്യജീവി വകുപ്പില്‍ ആറു പുതിയ ഫോറസ്‌റ്റ് സ്‌റ്റേഷനുകള്‍ രൂപീകരിക്കും. കല്ലാര്‍, ആനക്കുളം, മലമ്പുഴ, ആനക്കാംപൊയില്‍, കൊട്ടിയൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലാണിത്. വനം, വന്യജീവി സംരക്ഷണം കാര്യക്ഷമവും സുഗമവും ആക്കുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുമാണ് പുതിയ സ്‌റ്റേഷനുകള്‍ രൂപീകരിക്കുന്നത്.
ശമ്പളപരിഷ്‌കരണം
സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷനിലെ അംഗീകൃത തസ്‌തികകളിലെ സ്‌ഥിരം ജീവനക്കാര്‍ക്ക് 2019 ജൂലൈ ഒന്ന് പ്രാബല്യത്തില്‍ 11-ാം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
ഗ്യാരണ്ടി അനുവദിക്കും
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് അനുവദിച്ച 14,000 കോടി രൂപയ്‌ക്കു പുറമെ 11,000 കോടി രൂപയുടെ ഗ്യാരന്റി കൂടി അനുവദിക്കും.
ഭൂമി പതിച്ചു നല്‍കും
വര്‍ക്കല വില്ലേജില്‍ ബ്ലോക്ക് 174 റീസര്‍വെ നം. 34 ല്‍ ഉള്‍പ്പെട്ട 1.61 ഹെക്‌ടര്‍ ഭൂമിയില്‍നിന്ന് 20.23 ആര്‍ ഭൂമി ഓഫീസ് കം റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് നിര്‍മിക്കാനായി സബ്‌സിഡയറി ഇന്റലിജിന്‍സ് ബ്യൂറോയ്‌ക്ക് പതിച്ചു നല്‍കും.