Wednesday, March 18, 2026 Last Updated 15 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.32 PM

ശബരിമല സ്വര്‍ണക്കൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ ബി.ഡി.ജെ.എസ്‌.

ആലപ്പുഴ: ശബരിമലയിലെ തനിത്തങ്കം ചെമ്പാക്കിയ ജാലവിദ്യ വെളിപ്പെടണമെങ്കില്‍ കേന്ദ്ര ഏജന്‍സി കേസ്‌ അന്വേഷിക്കണമെന്നു ബി.ഡി.ജെ.എസ്‌. സംസ്‌ഥാന കൗണ്‍സില്‍ യോഗം. അയ്യപ്പന്റെ സ്വര്‍ണം മോഷ്‌ടിക്കാന്‍ ഇടത്‌-വലതു മുന്നണികള്‍ മത്സരമാണു നടത്തിയത്‌.
ഭരണത്തില്‍ വരുന്ന മുന്നണികള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികനീതി കാറ്റില്‍പ്പറഞ്ഞി സംഘടിത ശക്‌തികള്‍ക്കു പിന്നാലെ പോകുന്ന ദുരവസ്‌ഥയ്‌ക്ക്‌ അറുതിവരുത്താന്‍ എന്‍.ഡി.എ. സര്‍ക്കാരിനെ സംസ്‌ഥാനത്ത്‌ അധികാരത്തിലെത്തിക്കണമെന്നു കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു. ബി.ഡി.ജെ.എസ്‌.
സ്‌ഥാനാര്‍ഥികളുടെ ആദ്യപട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. നിര്‍ണായക ശക്‌തിയാകുമെന്ന്‌ യോഗം അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. തിരുനാവായയിലെ മഹാകുംഭമേള വിജയിപ്പിക്കാന്‍ ഓരോ ഭക്‌തനും രംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്‌തു. ബി.ജെ.പി. ദേശീയ അധ്യക്ഷപദത്തിലെത്തിയ നിതിന്‍ നബിനെ യോഗം അഭിനന്ദിച്ചു. ആലപ്പുഴ പ്രിന്‍സ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ കെ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. സന്തോഷ്‌ അരയക്കണ്ടി, പൈലി വാത്യാട്ട്‌, ഉണ്ണികൃഷ്‌ണന്‍ ചാലക്കുടി, സിനില്‍ മുണ്ടപ്പള്ളി, തമ്പി മേട്ടുതറ, പി.എസ്‌. ജ്യോതിസ്‌, പച്ചയില്‍ സന്ദീപ്‌, അനിരുദ്ധ്‌ കാര്‍ത്തികേയന്‍, പി.ടി. മന്മഥന്‍, രാജേഷ്‌ നെടുമങ്ങാട്‌, തഴവ സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Wednesday 21 Jan 2026 11.32 PM
YOU MAY BE INTERESTED