Wednesday, March 18, 2026 Last Updated 15 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.32 PM

എന്‍.എസ്‌.എസുമായുള്ള ഐക്യത്തിന്‌ എസ്‌.എന്‍.ഡി.പി. കൗണ്‍സില്‍ അംഗീകാരം

ആലപ്പുഴ: എന്‍.എസ്‌.എസുമായുള്ള ഐക്യത്തിന്‌ എസ്‌.എന്‍.ഡി.പി യോഗം കൗണ്‍സിലില്‍ അംഗീകാരം. തുടര്‍ചര്‍ച്ചകള്‍ക്ക്‌ യോഗം വൈസ്‌ പ്രസിഡന്റ്‌ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായുള്ള കൂടിക്കാഴ്‌ച ഉടനുണ്ടാകുമെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.
ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാവരും ഐക്യത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണെന്ന്‌ വെള്ളാപ്പളളി പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതാണല്ലോ വലിയ കുഴപ്പമെന്ന തരത്തില്‍ പറഞ്ഞുവന്നത്‌. അതില്‍ ഒരു തെറ്റുമില്ലെന്ന്‌ പറഞ്ഞ്‌ എനിക്കും സമുദായത്തിനും വലിയ ആത്മബലം സുകുമാരന്‍ നായര്‍ നല്‍കി. അത്‌ നന്ദിപൂര്‍വം ഓര്‍ക്കുന്നു. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തുഷാര്‍ അവിടെ പോകും. യാതൊരു ഉപാധികളുമില്ലാതെയാണ്‌ ഐക്യം. ഇതര മതത്തോടുള്ള വിദ്വേഷത്തിനല്ല, സാമൂഹികനീതിക്ക്‌ വേണ്ടി സമാനചിന്താഗതിക്കാരായ സമുദായങ്ങളുമായി ഐക്യമുണ്ടാക്കുകയാണ്‌. അതില്‍ നായാടി മുതല്‍ നസ്രാണി വരെയുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം ഉള്‍പ്പടെയുള്ള ജില്ലകളില്‍ മതേതരത്വം ഉറപ്പാക്കണമെന്ന്‌ യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കപട മതേതര വാദികളായ നേതാക്കള്‍ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്നു. ന്യൂനപക്ഷങ്ങള്‍ മതത്തെ ഉപയോഗിച്ച്‌ സംഘടിതശക്‌തിയാകുന്നു. ലീഗ്‌ ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചര്‍ച്ച നടത്തുമെന്ന്‌ വെള്ളാപ്പള്ളി അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമിയുമായും ചര്‍ച്ച നടത്തുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട്‌ ആരുമായും ചര്‍ച്ച നടത്തുമെന്ന്‌ അദ്ദേഹം പ്രതികരിച്ചു. ജമാഅത്തെ ഇസ്‌ലാമി എന്താ മനുഷ്യരല്ലേ. ലീഗിനും നല്ല മനസ്‌ തോന്നി ഞങ്ങളോട്‌ സഹകരിക്കാന്‍ തയാറായാല്‍ അവരോടും സഹകരിക്കും. എന്തിനാണ്‌ വിരോധം? തെറ്റ്‌ തിരുത്തട്ടെയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
കൗണ്‍സില്‍ യോഗം നായര്‍- ഈഴവ ഐക്യത്തിന്‌ അനുകൂലമായി പ്രമേയം പാസാക്കി. നായാടി മുതല്‍ നസ്രാണി വരെയുള്ള ഐക്യം അനിവാര്യമാണെന്ന്‌ പ്രമേയത്തില്‍ പറയുന്നു. എന്‍.എസ്‌.എസുമായുണ്ടായിരുന്ന ഭിന്നത പഴങ്കഥയായെന്ന്‌ വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായുള്ള വെള്ളാപ്പള്ളിയുടെ കൂടിക്കാഴ്‌ചയും ഉടനുണ്ടാകും.

Ads by Google
Wednesday 21 Jan 2026 11.32 PM
YOU MAY BE INTERESTED