Wednesday, March 18, 2026 Last Updated 14 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ്‌ പരിഷ്‌കരണം ഈമാസം മുതല്‍: മന്ത്രി

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട്‌ ഭക്ഷ്യ, ധനകാര്യ വകുപ്പ്‌ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടനാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനം. 2026 ജനുവരി 1 മുതലാണു പരിഷ്‌കരണം.
പ്രതിമാസം 15 ക്വിന്റല്‍ വരെയുള്ളവിതരണത്തിന്‌ 6800 രൂപ കമ്മീഷന്‍, 15 നു മുകളില്‍ 45 ക്വിന്റല്‍വരെയുള്ള വിതരണത്തിന്‌ 9000 രൂപ അടിസ്‌ഥാന കമ്മീഷനും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപയും, 45 ക്വിന്റലിനു മുകളിലുള്ള വിതരണത്തിന്‌ 21000 രൂപഅടിസ്‌ഥാന കമ്മീഷനും 45 ക്വിന്റലിനു മുകളിലുള്ള ഓരോ ക്വിന്റലിനും 200രൂപയും എന്നിങ്ങനെ വേതനം പരിഷ്‌കരിക്കാനാണു ധാരണയായത്‌. പരിഷ്‌ക്കരിച്ച പാക്കേജ്‌ പ്രകാരം നിലവില്‍ വ്യാപാരികള്‍ക്കുള്ള പരമാവധി അടിസ്‌ഥാന വേതനം 18000 രൂപയില്‍നിന്ന്‌ 21000 രൂപയായി വര്‍ധിപ്പിച്ചു. അധികകമ്മീഷന്‍ 180 രൂപ എന്നത്‌ 270 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്‌. പുതിയവര്‍ധന 2026 ജനുവരി മുതല്‍ നടപ്പിലാക്കാനും തീരുമാനമായി.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED