Wednesday, March 18, 2026 Last Updated 21 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

ഡോ. പി.ജെ. തോമസ്‌ ഡിജിറ്റല്‍ മ്യൂസിയം ഉദ്‌ഘാടനവും ദ്വിദിന ദേശീയ സെമിനാറും

പാലാ: സെന്റ്‌ തോമസ്‌ ഓട്ടോണമസ്‌ കോളജില്‍ ഡോ. പി.ജെ. തോമസിന്റെ പേരില്‍ സ്‌ഥാപിതമായ സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ്‌ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്‌ഞനും കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന ഡോ. പി.ജെ. തോമസിന്റെ അറുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു സെമിനാര്‍. ജി.എസ്‌.ടി പരിണാമവും പരിണിതഫലങ്ങളും എന്നതാണു വിഷയം.
കേരള സ്‌റ്റേറ്റ്‌ ഫിനാന്‍സ്‌ കമ്മിഷന്‍ ചെയര്‍മാന്‍ പ്രഫ. കെ.എന്‍. ഹരിലാല്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. ഡോ. പി.ജെ. തോമസിന്റെ ജീവചരിത്രവും നിര്‍ണായക സംഭാവനകളും പുതുതലമുറയ്‌ക്കു പരിചയപ്പെടുത്താന്‍ സ്‌ഥാപിച്ചിരിക്കുന്ന ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്‌ഘാടനം യുണൈറ്റഡ്‌ നേഷന്‍സ്‌ ഒഫീഷ്യലും കേരളത്തിന്റെ അഡീഷണല്‍ സെക്രട്ടറിയുമായിരുന്ന എം.പി. ജോസഫ്‌ നിര്‍വഹിക്കും.
സംസ്‌ഥാന ധനകാര്യ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഫിനാന്‍സ്‌ ആന്‍ഡ്‌ പോളിസി (ന്യൂഡല്‍ഹി) പ്രഫ. പിനാകി ചക്രവര്‍ത്തി, ജി.ഐ.എഫ്‌.ടി. ഡയറക്‌ടര്‍ പ്രഫ. കെ.ജെ. ജോസഫ്‌, ഐ.എസ്‌.ഇ.ടി. ഡയറക്‌ടര്‍ ഡോ. പി.എം. മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കോളജ്‌ മാനേജര്‍ മോണ്‍. ഡോ. ജോസഫ്‌ തടത്തില്‍ അധ്യക്ഷത വഹിക്കും. സെമിനാറില്‍ നൂറിലധികം ഗവേഷകര്‍ പങ്കെടുക്കും.ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ സാമ്പത്തികകാര്യ ഉപദേഷ്‌ടാവ്‌ കൂടിയായിരുന്നു ഡോ. പി.ജെ. തോമസ്‌. മദ്രാസ്‌ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലില്‍ സി. രാജഗോപാലാചാരിയുടെ സാമ്പത്തികകാര്യ ഉപദേഷ്‌ടാവായി പ്രവര്‍ത്തിക്കുമ്പോള്‍ സേലം ജില്ലയില്‍ അദ്ദേഹം സമ്പൂര്‍ണ മദ്യനിരോധനം വിജയകരമായി നടപ്പാക്കി. ഇതുമൂലമുണ്ടായ പൊതുവരുമാനത്തിന്റെ കുറവ്‌ പരിഹരിക്കാന്‍ അദ്ദേഹം കൊണ്ടുവന്ന വില്‍പ്പനനികുതി പിന്നീട്‌ ഇന്ത്യ മുഴുവന്‍ നടപ്പാകുകയും ജി.എസ്‌.ടി യായി പരിവര്‍ത്തിപ്പിക്കപ്പെടുകയും ചെയ്‌തു. 1942 ല്‍ ബ്രിട്ടീഷ്‌ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തികകാര്യ ഉപദേഷ്‌ടാവായി നിയമിക്കപ്പെട്ട അദ്ദേഹം 1944 ല്‍ ലോക ബാങ്കിനും ഐ.എം.എഫിനും ജന്മംനല്‍കിയ ബ്രട്ടന്‍വുഡ്‌ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1945 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ചേര്‍ന്ന ഐക്യരാഷ്‌ട്രസഭയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത്‌ യു.എന്‍ ചാപ്‌റ്റര്‍ എഴുതി ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 1950 ല്‍ പാലാ സെന്റ്‌ തോമസ്‌ കോളജ്‌ സ്‌ഥാപിക്കപ്പെട്ടപ്പോള്‍ പാലാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്‌റ്റ്യന്‍ വയലിലിലിന്റെ ക്ഷണപ്രകാരം കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലായി.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED