Wednesday, March 18, 2026 Last Updated 14 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

അന്വേഷണത്തിന്‌ എല്ലാ സഹായവും നല്‍കുമെന്ന്‌ കെ. ജയകുമാര്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാര്‍. സത്യം അന്വേഷിച്ചുള്ള ഏത്‌ പ്രവൃത്തിക്കും ഒപ്പമുണ്ടാകും. അന്വേഷണത്തിന്‌ വേണ്ട എല്ലാ സഹായങ്ങളും ചെയ്‌തുകൊടുക്കുമെന്നും ജയകുമാര്‍ വ്യക്‌തമാക്കി. അന്നത്തെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കട്ടെ. വഴിപാട്‌ ക്രമക്കേടിലും കോടതി അന്വേഷണം നടക്കണം. അതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്‌തു കൊടുക്കാന്‍ ഭരണസമിതി തയാറാണെന്നും ജയകുമാര്‍ വ്യക്‌തമാക്കി. ഇ.ഡി. അന്വേഷണത്തോട്‌ പൂര്‍ണമായി സഹകരിക്കണം. അറസ്‌റ്റ് ചെയ്യേണ്ടവരെ അറസ്‌റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED