Wednesday, March 18, 2026 Last Updated 14 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

പ്രധാനമന്ത്രി 23 ന്‌ തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന്‌ രാവിലെ 10.30 ന്‌ സംസ്‌ഥനത്തെത്തും. രണ്ടു മണിക്കൂറാണ്‌ സംസ്‌ഥാനത്തെ പരിപാടികള്‍.നാല്‌ പുതിയ ട്രെയിനുകളുടെ ഫ്‌ളാഗ്‌ ഓഫ്‌ നിര്‍വഹിക്കും. തിരുവനന്തപുരംനഗരവികസന രേഖയുടെ പ്രഖ്യാപനവും പൊതു സമ്മേളനവുമാണ്‌ രണ്ടാമത്തെ പരിപാടി. രണ്ടു പരിപാടികളും പുത്തരിക്കണ്ടം മൈതാനത്ത്‌ നടക്കും. റെയില്‍വേക്കായി പ്രധാനവേദിക്കു സമീപം 500 പേര്‍ക്ക്‌ ഇരിക്കാവുന്ന പ്രത്യേക വേദി ഒരുക്കാനാണ്‌ തീരുമാനം. റെയില്‍വേയുടെ പരിപാടി 10.45നു മുന്‍പ്‌ അവസാനിക്കും.അതിനുശേഷമാണ്‌ ബി.ജെ.പിയുടെ പൊതുസമ്മേളനം. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പഞ്ചായത്തുതല ഭാരവാഹികളാണ്‌ യോഗത്തിനെത്തുന്നത്‌.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED