Wednesday, March 18, 2026 Last Updated 16 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

ഇ.ഡി. എത്തി; പ്രതികളുടെ വീട്ടിലും സന്നിധാനത്തും

കൊച്ചി/പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട്‌ 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ' എന്ന പേരില്‍ കേരളത്തിലുള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) റെയ്‌ഡ്.
കേരളം, കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളില്‍ ഇന്നലെ രാവിലെ ഏഴിനാരംഭിച്ച പരിശോധന രാത്രി വൈകിയാണ്‌ അവസാനിച്ചത്‌. ശബരിമല സന്നിധാനത്തെ ദേവസ്വം ഓഫീസുകളിലും തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ്‌ ആസ്‌ഥാനത്തും ഇ.ഡി. പരിശോധന നടത്തി.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ സഹോദരിയുടെ തിരുവനനന്തപുരം വെഞ്ഞാറമൂട്‌ വലിയകട്ടയ്‌ക്കലിലെ വീട്‌, മറ്റ്‌ പ്രതികളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ബി. മുരാരി ബാബുവിന്റെ ചങ്ങനാശേരിയിലെ വീട്‌, ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്‌, എന്‍. വാസുവിന്റെ തിരുവനന്തപുരത്തെ വീട്‌, ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായിരുന്ന ഡോ. രാജേന്ദ്രപ്രസാദിന്റെ അങ്കമാലിയിലെ വീട്‌, ദേവസ്വം ബോര്‍ഡ്‌ മുന്‍ സെക്രട്ടറി എസ്‌. ജയശ്രീയുടെ തിരുവല്ലയിലെ വീട്‌, ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഡി. സുധീഷ്‌കുമാറിന്റെ അടൂരിലെ വീട്‌, ചെന്നൈ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സ്‌ സി.ഇ.ഒ. പങ്കജ്‌ ഭണ്ഡാരിയുടെ വീട്‌, കര്‍ണാടക ബെല്ലാരി സ്വദേശിയായ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ വീട്‌, സ്‌ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗങ്ങളായ കെ.പി. ശങ്കരദാസ്‌, എന്‍. വിജയകുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ എസ്‌. ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകള്‍ എന്നിവിടങ്ങളിലായിരുന്നു ഇ.ഡി. പരിശോധന. രാജേന്ദ്രപ്രസാദിന്റെ അങ്കമാലി, കോതകുളങ്ങരയിലെ വസതിയില്‍നിന്ന്‌ നിര്‍ണായകരേഖകള്‍ പിടിച്ചെടുത്തതായാണു സൂചന.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED