Wednesday, March 18, 2026 Last Updated 14 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.24 AM

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി : പ്രതികള്‍ക്ക്‌ സര്‍ക്കാര്‍ സംരക്ഷണം; കോടതിയുടെ വിമര്‍ശനം

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ അനുമതി നിഷേധിച്ച സംസ്‌ഥാന സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കശുവണ്ടി ഇറക്കുമതി അഴിമതിയില്‍ പ്രതികളായ കോണ്‍ഗ്രസ്‌ നേതാവ്‌ ആര്‍.ചന്ദ്രശേഖരന്‍, കോര്‍പറേഷന്‍ മുന്‍ എം.ഡി: കെ.എ രതീഷ്‌ എന്നിവരെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി വേണമെന്നാണ്‌ സി.ബി.ഐയുടെ ആവശ്യം.
ഇക്കാര്യം നിരാകരിച്ച സര്‍ക്കാര്‍ നിലപാട്‌ ചോദ്യം ചെയ്‌താണ്‌ ഹൈക്കോടതിയില്‍ പൊതുപ്രവര്‍ത്തകനായ മനോജ്‌ കടകമ്പള്ളി ഹര്‍ജി സമര്‍പ്പിച്ചത്‌.
ഈ ഹര്‍ജി ഇന്നലെ വീണ്ടും പരിഗണിച്ചപ്പോഴാണ്‌ കോടതിയുടെ രൂക്ഷവിമര്‍ശനം. തെറ്റ്‌ തിരുത്താന്‍ അവസരം നല്‍കിയിട്ടും പഴയ അവസ്‌ഥയിലാണ്‌ സര്‍ക്കാരെന്നാണ്‌ കോടതി വിമര്‍ശിച്ചത്‌. സര്‍ക്കാരിന്റേത്‌ കോടതിയോടുള്ള അനാദരവാണെന്നും കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ഉത്തരവിട്ടു. പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി നല്‍കാനുള്ള അധികാരം കോടതിക്ക്‌ ലഭിക്കണമെന്നും ഇതിനായി നിയമഭേദഗതി ഉണ്ടാകണമെന്നും അഴിമതി അവസാനിക്കാനുള്ള പരിഹാരം അതുമാത്രമാണെന്നും കോടതി വ്യക്‌തമാക്കി. ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

Ads by Google
Tuesday 20 Jan 2026 12.24 AM
YOU MAY BE INTERESTED