Wednesday, March 18, 2026 Last Updated 16 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.24 AM

വീണ്ടും കുതിച്ച്‌ സ്വര്‍ണം; പവന്‌ 1,07,240 രൂപ

മട്ടാഞ്ചേരി: ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞ്‌ രണ്ടു തവണകളിലായി സ്വര്‍ണം ഗ്രാമിന്‌ 225 രൂപ കൂടി 13,405 രൂപയായി. പവന്‌ 1,800 രൂപയുടെ വര്‍ധനയില്‍ 10,7,240 രൂപയില്‍ സ്വര്‍ണം സര്‍വകാല റെക്കോഡിലെത്തി.
പുതുവര്‍ഷത്തിലെ എട്ടാമത്തെ ഉയര്‍ന്ന നിരക്കാണ്‌ ഇന്നലെ രേഖപ്പെടുത്തിയത്‌. രാജ്യാന്തര വിപണിയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില വീണ്ടും ഉയരാനാണ്‌ സാധ്യതയെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു.
ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള ദ്വീപ്‌ മേഖലയായ ഗ്രീന്‍ലന്‍ഡ്‌ പിടിച്ചെടുക്കുമെന്നുള്ള യു.എസ്‌. പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പാണ്‌ ആഗോള തലത്തില്‍ സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയത്‌. ട്രംപിന്റെ ഭീഷണി നിലനില്‍ക്കെ നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിക്കുകയാണ്‌.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ (31,1 ഗ്രാം) 4,596 ഡോളറില്‍ വ്യാപാരം നിര്‍ത്തിയത്‌. ഇന്നലെ രാവിലെ 4,650 ഡോളര്‍ കടന്നാണ്‌ വ്യാപാരം പുരോഗമിച്ചത്‌. വൈകിട്ട്‌ 4,665 ഡോളര്‍ കടന്നു. അമേരിക്കന്‍ ഗോള്‍ഡ്‌ ഫ്യൂച്ചര്‍ നിരക്കില്‍ സ്വര്‍ണം ഔണ്‍സിന്‌ 4,680 ഡോളറായി ഉയര്‍ന്നു. 24 കാരറ്റ്‌ സ്വര്‍ണം പവന്‌ 1,970 രൂപ കുതിച്ചു. പവന്‌ 1,17,000 രൂപ. 18 കാരറ്റ്‌ പവന്‌ 1,480 രൂപ കൂടി പവന്‌ 87,780 രൂപയായി. വെള്ളി ഗ്രാമിന്‌ എട്ടു രൂപ കൂടി ഗ്രാമിന്‌ 305 രൂപ.
സ്വര്‍ണവില വര്‍ധിച്ചതോടെ ആഗോള ഓഹരികളും ഇടിഞ്ഞു. തുടക്കത്തില്‍ മുംബൈ സൂചിക സെന്‍സെക്‌സിന്‌ 324 പോയിന്റും നിഫ്‌റ്റിയില്‍ 108 പോയിന്റും നഷ്‌ടത്തിലാണ്‌. വിനിമയ നിരക്കില്‍ രൂപ 90.87ല്‍നിന്ന്‌ 90.97 ആയി ഇടിഞ്ഞു. ഈ മാസം ഒന്നു മുതല്‍ ഇന്നലെ വരെ ആഭ്യന്തര വില പവന്‌ 8,200 രൂപയാണു കൂടിയത്‌.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Tuesday 20 Jan 2026 12.24 AM
YOU MAY BE INTERESTED