Wednesday, March 18, 2026 Last Updated 16 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.33 PM

ബസില്‍ ലൈംഗികാതിക്രമമെന്ന്‌ ആരോപണം: വീഡിയോ പ്രചരിച്ചതിനു പിന്നാലെ യുവാവ്‌ ജീവനൊടുക്കി

uploads/news/2026/01/821512/k2.jpg

കോഴിക്കോട്‌: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനു പിന്നാലെ യുവാവ്‌ ജീവനൊടുക്കി. കോഴിക്കോട്‌ ഗോവിന്ദപുരം സ്വദേശി ദീപക്‌(41) ആണ്‌ മരിച്ചത്‌. ബസ്‌ യാത്രയ്‌ക്കിടെ ദീപക്‌ ശരീരത്തില്‍ സ്‌പര്‍ശിച്ചുവെന്ന്‌ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചിരുന്നു. ബസില്‍നിന്ന്‌ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ്‌ ദീപക്‌ ജീവനൊടുക്കിയത്‌.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ കേസെടുത്തു.
വസ്‌തുതാവിരുദ്ധമായ പ്രചാരണമാണ്‌ യുവതി സാമൂഹികമാധ്യമത്തില്‍ നടത്തിയതെന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക്‌ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. ഇന്നലെ പുലര്‍ച്ചെയാണ്‌ ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.
വസ്‌ത്രവ്യാപാരിയായിരുന്ന ദീപക്‌ കോഴിക്കോട്‌ നിന്ന്‌ കണ്ണൂരിലേക്ക്‌ പോകുന്നതിനിടെയാണ്‌ സംഭവം. തിരക്കേറിയ ബസിനകത്ത്‌ ദുരുദ്ദേശത്തോടെ ദേഹത്ത്‌ സ്‌പര്‍ശിച്ചുവെന്നാണ്‌ യുവതിയുടെ ആരോപണം. വീഡിയോ അതിവേഗത്തില്‍ 20 ലക്ഷത്തിലേറെ പേര്‍ കാണുകയും നിരവധിപേര്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. ദീപക്‌ അത്തരത്തില്‍ മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നയാളല്ലെന്നും യുവതിക്കെതിരേ നടപടിയെടുക്കണമെന്ന്‌ സി.ഐ.യോട്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും ചെവിക്കൊണ്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Ads by Google
Sunday 18 Jan 2026 11.33 PM
YOU MAY BE INTERESTED