Wednesday, March 18, 2026 Last Updated 17 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.33 PM

വനത്തിനുള്ളില്‍ വെടിക്കോപ്പുകളുമായി വേട്ടയാടാനെത്തിയ സംഘം പിടിയില്‍

പുല്‍പ്പള്ളി: റിസര്‍വ്‌ വനത്തിനുള്ളില്‍ വെടിക്കോപ്പുകളുമായി വേട്ടയാടാനെത്തിയ സംഘം പിടിയില്‍. സൗത്ത്‌ വയനാട്‌ ചെതലത്തു റെയിഞ്ചിലെ ഇരുളം ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട ബീനാച്ചി കേണിച്ചിറ റോഡിന്‌ സപീപം മടുര്‍ സര്‍ക്കാര്‍ വനത്തിനുള്ളില്‍ നാടന്‍ തിര തോക്കും വെടിക്കോപ്പുകളുമായി കാറിലെത്തിയ സംഘമാണ്‌ പിടിയിലായത്‌.
കോഴിക്കോട്‌, താമരശ്ശേരി കട്ടിപ്പാറ സ്വദേശി കളായ ഫവാസ്‌ (32), മുഹമ്മദ്‌ സാലിഹ്‌ (39), ജുനൈദ്‌ (34) എന്നിവരാണ്‌ വേട്ടക്കുള്ള ശ്രമത്തിനിടെ വനപലകരുടെ പിടിയിലായി.
ഇരുളം ഫോറസ്‌റ്റ്‌ സ്‌റ്റേഷനിലെ സെക്ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ എം.എസ്‌. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇവരെ പിടികൂടിയത്‌. ബി.എഫ്‌.ഒ വിനീഷ്‌ കുമാര്‍, എന്‍.വി. എഫ്‌.ബി.എ ജയേഷ്‌. പി.ജെ, വാച്ചര്‍മാരായ ദേവന്‍ കാട്ടിക്കൊല്ലി, സുരേഷ്‌ ഞാറ്റാടി, ബാബു ചീയമ്പം എന്നിവര്‍ കൂടി ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.
പ്രതികള്‍ സ്‌ഥിരമായി താമരശേരി അമരാട്‌, കക്കയം, വയനാട്‌ ഭാഗങ്ങളില്‍ വേട്ട നടത്തി കാട്ടിറച്ചി വില്‍പന നടത്തുന്ന സംഘമാണെന്ന്‌ ചെതലത്ത്‌ റെയിഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ എം.കെ രാജീവ്‌ കുമാര്‍ അറിയിച്ചു.

Ads by Google
Sunday 18 Jan 2026 11.33 PM
YOU MAY BE INTERESTED