Wednesday, March 18, 2026 Last Updated 17 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.33 PM

ൈപ്രവറ്റ്‌ ബസ്‌ വ്യവസായത്തെ തകര്‍ക്കരുത്‌: പി.സി. തോമസ്‌

കോട്ടയം: പെര്‍മിറ്റ്‌ പുതുക്കിനല്‍കുന്ന വിഷയത്തിലടക്കം തടസങ്ങള്‍ സൃഷ്‌ടിച്ച്‌ സ്വകാര്യ ബസ്‌ വ്യവസായത്തെ തകര്‍ക്കരുതെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.സി. തോമസ്‌. കെ.എസ്‌.ആര്‍.ടി.സിക്കൊപ്പം സാധാരണക്കാരുടെ യാത്രാ ആവശ്യം വര്‍ഷങ്ങളായി നിറവേറ്റുന്നവരാണ്‌ സ്വകാര്യ ബസുകാര്‍. കെ.എസ്‌.ആര്‍.ടി.സി-സ്വകാര്യ ബസ്‌ മത്സരമല്ല ജനങ്ങള്‍ക്കാവശ്യം. കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ്‌ വേണ്ടത്‌.
ൈപ്രവറ്റ്‌ ബസുകളുടെ പെര്‍മിറ്റ്‌ പുതുക്കി നല്‍കുന്നതില്‍ സര്‍ക്കാര്‍ഭാഗത്തുനിന്ന്‌ ചില തടസങ്ങള്‍ അടുത്തകാലത്തുണ്ടായി. അത്‌ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും തോമസ്‌ ആവശ്യപ്പെട്ടു.

Ads by Google
Sunday 18 Jan 2026 11.33 PM
YOU MAY BE INTERESTED