Wednesday, March 18, 2026 Last Updated 16 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.33 PM

മതസ്‌പര്‍ദ്ധയ്‌ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണം: മുഖ്യമന്ത്രി

ചിങ്ങവനം (കോട്ടയം): മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന ശക്‌തികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്വേഷ പ്രസംഗങ്ങള്‍ രാഷ്‌ട്രീയ തന്ത്രമായാണ്‌ നരത്തെ ഉപയോഗിച്ചിരുന്നത്‌. ഇപ്പോള്‍, വര്‍ഗീയ തന്ത്രം വര്‍ഷം മുഴുവന്‍ നില്‍ക്കുന്ന രാഷ്‌്രടീയ ആയുധമായി മാറിയെന്നും ചിങ്ങവനം സെന്റ്‌ ജോണ്‍സ്‌ പുത്തന്‍പള്ളിയില്‍ ക്‌നാനായ സമുദായദിനവും മഹാസംഗമവും ഉദ്‌ഘാടനം ചെയ്‌തു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ മറ്റു തരത്തിലുള്ള അക്രമണങ്ങളും ചേരിതിരിഞ്ഞുള്ള അക്രമണങ്ങളും ഇല്ലാതാക്കാന്‍ സര്‍ക്കാരിനായി. കേരളത്തിന്റെ വ്യാപാര, കാര്‍ഷിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ചയില്‍ ക്‌നാനായ സമുദായം വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. വിട്ടുവീഴ്‌ചയില്ലാത്ത ഇടപെടലുകളാണു ലഹരി ഉപയോഗത്തിനെതിരെ സംസ്‌ഥാനം നടത്തുന്നത്‌. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളിയായ യുവജനങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗം സമുദായം ഏറ്റെടുക്കാന്‍ സജ്‌ജമാകണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ൈക്രസ്‌തവര്‍ക്കെതിരെ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്‌. പരിഷ്‌കൃത സമൂഹത്തില്‍ വിദ്വേഷത്തിന്റെ കരിനിഴല്‍ വീഴ്‌ത്താനാണു ചിലര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്‌നാനായ മെത്രാപ്പോലീത്ത ആര്‍ച്ച്‌ ബിഷപ്പ്‌ കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. സി.എസ്‌.ഐ മധ്യകേരള ബിഷപ്പ്‌ ഡോ.മലയില്‍ സാബു കോശി ചെറിയാന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ക്‌നാനായ സമുദായത്തിന്റെയും ക്‌നാനായ കോണ്‍ഗ്രസിന്റെയും ആദരവ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കി. ജോസ്‌ കെ.മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ, ജോബ്‌ മൈക്കിള്‍ എം.എല്‍.എ, പ്രമോദ്‌ നാരായണന്‍ എം.എല്‍.എ, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ സുമ എബി, ഫാ.വി.എ ഏബ്രഹാം ഇളയശേരില്‍, ഫാ.എം.സി സക്കറിയ, ഫാ.ജേക്കബ്‌ കല്ലുകളം, ക്‌നാനായ സമുദായ സെക്രട്ടറി ടി.ഒ ഏബ്രഹാം തോട്ടത്തില്‍, സമുദായ ട്രസ്‌റ്റി ടി.സി തോമസ്‌ തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Sunday 18 Jan 2026 11.33 PM
YOU MAY BE INTERESTED