Wednesday, March 18, 2026 Last Updated 14 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്‌ തട്ടിപ്പിലെ പ്രധാന പ്രതി പിടിയില്‍

uploads/news/2026/01/821371/k8c.jpg

ആലപ്പുഴ: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്‌ തട്ടിപ്പിലൂടെ ചേര്‍ത്തലയിലെ ഡോക്‌ടര്‍ ദമ്പതിമാര്‍ക്ക്‌ 7.5 കോടി നഷ്‌ടപ്പെട്ട സംഭവത്തിലെ പ്രധാന പ്രതി പിടിയില്‍.
അസം സ്വദേശിയായ സോനിത്‌പൂര്‍ ദേഖ്യാജുലി കൃഷ്‌ണകോളനിയില്‍ എഹ്‌താഷാം അഹമ്മദിനെ (36) യാണ്‌ പ്രത്യേക അന്വേഷണസംഘം ബംഗളരുവില്‍നിന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
ഓണ്‍ലൈന്‍ തട്ടിപ്പ്‌ നടത്തുന്ന ചൈനീസ്‌ കമ്പനിയുമായി നേരിട്ടു ബന്ധമുള്ളയാള്‍ക്ക്‌ ഇയാള്‍ അക്കൗണ്ട്‌ വിവരങ്ങള്‍ കൈമാറിയെന്ന്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. തട്ടിപ്പ്‌ നടന്ന കാലയളവിലെ ഫോണുകളെല്ലാം ഉപേക്ഷിച്ച്‌ ഇയാള്‍ ബംഗളരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി എം.പി മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി സജീവ്‌ ചെറിയാന്റെ നേതൃത്വത്തില്‍ എസ്‌.ഐമാരായ ആര്‍. മോഹന്‍കുമാര്‍, അഗസ്‌റ്റിന്‍ വര്‍ഗീസ്‌, എ. സുധീര്‍, എ.എസ്‌.ഐമാരായ വി.പി. സുലേഖ, കെ.ഡി. ദീപ, സീനിയര്‍ സി.പി.ഒമാരായ ആര്‍. ശ്യാം, ആന്റണി ജോസഫ്‌, ഷെന്‍ജു ദേവസ്യ എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ അറിയിച്ചു. ഈ കേസില്‍ പതിനഞ്ചോളം പേരെ ഇതുവരെ വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന്‌ പിടികൂടിയിട്ടുണ്ട്‌.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED