Wednesday, March 18, 2026 Last Updated 23 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 17 Jan 2026 11.36 PM

മുറിവേറ്റ മാളികപ്പുറത്തിന്റെ കാലില്‍ ബ്ലേഡ്‌ വച്ച്‌കെട്ടിയതായി പരാതി

uploads/news/2026/01/821370/k7.jpg

നെടുമ്പാശേരി: മുറിവേറ്റ മാളികപ്പുറത്തിന്റെ കാലില്‍ സര്‍ജിക്കല്‍ ബ്‌ളേഡ്‌ വച്ച്‌കെട്ടിയതായി പരാതി. നെടുമ്പാശേരി മൂഴിക്കുളം ശാലശ്രീലയത്തില്‍ ബാലചന്ദ്രന്റെ ഭാര്യ പ്രീത (55)യുടെ ഇടതുകാലിലാണ്‌ പമ്പ ഗവ. ആശുപത്രി ജീവനക്കാരന്‍ സര്‍ജിക്കല്‍ ബ്‌ളേഡ്‌ വച്ച്‌കെട്ടിയത്‌. വീട്ടിലെത്തിയപ്പോള്‍ കാലില്‍ അസ്വസ്‌ഥത തോന്നിയതിനെ തുടര്‍ന്ന്‌ മുറിവില്‍ കെട്ടിയിരുന്ന തുണി അഴിച്ചപ്പോഴാണ്‌ ബ്‌ളേഡ്‌ കണ്ടെത്തിയത്‌.
കഴിഞ്ഞ 12ന്‌ പന്തളത്തുനിന്നും ശബരിമലയിലേക്ക്‌ പോയ തിരുവാഭരണ ഘോഷയാത്രയില്‍ പ്രീതയും സഹോദരനായ തിരുവല്ല സ്വദേശി വിനോദും പങ്കെടുത്തിരുന്നു. റാന്നി ഐരൂര്‍ ദേവി ക്ഷേത്രത്തിലെത്തിയപ്പോഴേക്കും പ്രീതയുടെ ഇരുകാലുകളിലും മുറിവുണ്ടായി. ഇതേതുടര്‍ന്ന്‌ പമ്പയിലെത്തി ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. 14 -ാം തീയതി വീണ്ടും തിരുവാഭരണ ഘോഷയാത്രക്കൊപ്പം പമ്പയില്‍ നിന്നും കാല്‍നടയായി മല കയറി. 15ന്‌ പുലര്‍ച്ചെ നാലിന്‌ പമ്പയില്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടും ആശുപത്രിയില്‍ കയറി മരുന്നുവച്ചു കെട്ടി. വീട്ടിലെത്തിയപ്പോള്‍. അസ്വസ്‌ഥത തോന്നിയതിനാല്‍ മരുന്നുവച്ച കെട്ടുകള്‍ അഴിച്ചപ്പോഴാണ്‌ ബ്‌ളേഡ്‌ കണ്ടെത്തിയത്‌. ഇടതുകാലിന്റെ തള്ളവിരലിനോട്‌ ചേര്‍ന്ന്‌ പരന്നിരുന്നതിനാല്‍ ഭാഗ്യത്തിന്‌ മുറിവേറ്റില്ല. പത്തനംതിട്ട ഡി.എം.ഒയെ ബന്ധപ്പെട്ട്‌ പരാതി നല്‍കി.

Ads by Google
സ്വന്തം ലേഖകന്‍
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED