Wednesday, March 18, 2026 Last Updated 14 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

രാഹുല്‍ മാങ്കൂട്ടത്തിലിന്‌ ജാമ്യമില്ല

uploads/news/2026/01/821369/k4.jpg

പത്തനംതിട്ട: ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ്‌ കോടതി തള്ളി. പ്രതിക്കു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവ്‌ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിഷ്യൂഷന്‍ വാദം അംഗീകരിച്ചാണ്‌ ജുഡീഷ്യല്‍ ഒന്നാംക്ല ാസ്‌ മജിസ്‌ട്രേറ്റ്‌ അരുന്ധതി ദിലീപിന്റെ ഉത്തരവ്‌.
അടച്ചിട്ട കോടതിയിലാണു കഴിഞ്ഞ വെള്ളിയാഴ്‌ച വാദം കേട്ടതെങ്കിലും ഇന്നലെ തുറന്നകോടതിയിലാണ്‌ വിധി പ്രഖ്യാപിച്ചത്‌. പ്രതി അന്വേഷണത്തോട്‌ പൂര്‍ണമായി സഹകരിക്കുന്നില്ലെന്നും ജാമ്യം ലഭിച്ചാല്‍ അതിജീവിതയുടെ ജീവന്‍ അപകടത്തിലാകുമെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു.
പ്രതിയുടെ കുറ്റകൃത്യപശ്‌ചാത്തലവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിജീവിതയെ രാഹുല്‍ മുമ്പും ഭീഷണിപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചു. ജാമ്യത്തിനായി അടുത്തദിവസംതന്നെ രാഹുല്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ്‌ സൂചന.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED