Wednesday, March 18, 2026 Last Updated 14 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

വിദ്യാര്‍ഥിനിക്കു നേരേ ആസിഡ്‌ ആക്രമണം; പ്രതി പിടിയില്‍

uploads/news/2026/01/821365/k9c.jpg

പുല്‍പ്പള്ളി: വയനാട്‌ പുല്‍പ്പള്ളിയില്‍ പതിനാലുകാരിയായ വിദ്യാര്‍ഥിനിക്കുനേരേ മധ്യവയസ്‌കന്റെ ആസിഡ്‌ ആക്രമണം. പുല്‍പ്പള്ളി മരകാവ്‌ പ്രിയദര്‍ശനി ഉന്നതിയിലെ മണികണ്‌ഠന്റെ മകള്‍ മഹാലക്ഷ്‌മിയാണ്‌ ആസിഡ്‌ ആക്രമണത്തിനിരയായത്‌. സംഭവത്തില്‍ പ്രതിയും അയല്‍വാസിയുമായ വേട്ടറമ്മല്‍ രാജു ജോസി(53)നെ പുല്‍പ്പള്ളി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനിയായ മഹാലക്ഷി സ്‌കൂള്‍വിട്ട്‌ വീട്ടിലെത്തിയ സമയത്താണ്‌ പ്രതി ആസിഡ്‌
ആക്രമണം നടത്തിയിത്‌. സ്‌റ്റുഡന്റ്‌ പോലീസ്‌ കെഡറ്റായ മഹാലക്ഷ്‌മിയോട്‌ പ്രതി യൂണിഫോം നല്‍കാന്‍ ആവശ്യപ്പെട്ട്‌ വീട്ടില്‍ വരികയായിരുന്നു. നല്‍കാന്‍ കൂട്ടാക്കാത്തതില്‍ പ്രകോപിതനായാണ്‌ രാജു ജോസ്‌ തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ്‌ കൊണ്ടുവന്ന്‌ മുഖത്തേക്കൊഴിച്ചത്‌. നിലവിളികേട്ട്‌ ഓടിയെത്തിയ സമീപവാസികള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ രാത്രിയോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റി. മുഖത്ത്‌ സാരമായി പൊള്ളലേറ്റ്‌ പെണ്‍കുട്ടിയുടെ കാഴ്‌ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടന്നാണ്‌ ഡോക്‌ടര്‍മാര്‍ നല്‍കുന്ന വിവരം.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED