Wednesday, March 18, 2026 Last Updated 15 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

ജനതാദള്‍(എസ്‌) ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദളില്‍ ലയിച്ചു

uploads/news/2026/01/821362/k11.jpg

കൊച്ചി: മാത്യു ടി. തോമസ്‌ അധ്യക്ഷനായ ജനതാദള്‍ (എസ്‌) സംസ്‌ഥാന ഘടകം ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദളില്‍ ലയിച്ചു. ദേവഡൗഡ അധ്യക്ഷനായ ദേശീയ നേതൃത്വം ബി.ജെ.പിയോട്‌ സഹകരിക്കുന്ന പശ്‌ചാത്തലത്തിലാണ്‌ എല്‍.ഡി.എഫിന്റെ ഭാഗമായ പാര്‍ട്ടി സ്വന്തംനിലയ്‌ക്ക് മാറുന്നത്‌.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ലയനസമ്മേളനം മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി ഉദ്‌ഘാടനംചെയ്‌തു. രാവിലെ ജനതദള്‍ (എസ്‌) സംസ്‌ഥാന കൗണ്‍സില്‍ യോഗം പ്രസിഡന്റ്‌ മാത്യു ടി. തോമസ്‌ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടി ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദളുമായി ലയിക്കാനുള്ള പ്രമേയം പാസാക്കി.
പ്രമേയം മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി അവതരിപ്പിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.പി. ദിവാകരന്‍ പിന്താങ്ങി.
തുടര്‍ന്ന്‌ നടന്ന ലയന സമ്മേളനത്തില്‍ ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദള്‍ പ്രസിഡന്റ്‌ കെ. സുരേഷ്‌ ആമുഖ പ്രസംഗം നടത്തി.
പുതിയ പാര്‍ട്ടിയുടെ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ മാത്യു ടി. തോമാസിനെ പുതിയ പാര്‍ട്ടിയുടെ സംസ്‌ഥാന പ്രസിഡന്റായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.മതേതര ഇന്ത്യയുടെ നിലനില്‍പ്പ്‌ തന്നെ ചോദ്യംചെയ്യുന്ന നിലയിലേക്ക്‌ വര്‍ഗീയത തെരഞ്ഞെടുപ്പ്‌ വിഷയമാക്കുന്നതിനെതിരെ ഇന്ത്യന്‍ ജനത ജാഗരൂക രാകേണ്ടതുണ്ടെന്ന്‌ മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെ അവഹേളിച്ചും പ്രതിപക്ഷത്തെ നിശബ്‌ദരാക്കിയും പൗരാവകാശങ്ങളെ ഹനിച്ചും കേന്ദ്രഭരണം മുന്നോട്ടുപോകുമ്പോള്‍ ഇന്ത്യ പൂര്‍ണമായും ഒരു ജനാധിപത്യ രാജ്യമാണോ എന്ന രാജ്യാന്തര ഏജന്‍സികളുടെ ചോദ്യം പ്രസക്‌തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.പുതിയ പാര്‍ട്ടിയിലേക്ക്‌ സമാന ചിന്താഗതിയുള്ളവരും മാറി നില്‍ക്കുന്നവരും പല പാര്‍ട്ടികളില്‍നിന്നും എത്തിച്ചേരുമെന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ മാത്യു ടി. തോമസ്‌ പറഞ്ഞു.
സമ്മേളനത്തിന്‌ ആശംസ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം മുന്‍ എം.എല്‍.എ ജോസ്‌ തെറ്റയില്‍ യോഗത്തില്‍ വായിച്ചു. സി.പി.ഐ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്റെ സന്ദേശം സംസ്‌ഥാന സെക്രട്ടറി ബാല സുബ്രമണ്യം വായിച്ചു.
സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ വി.മുരുഗദാസ്‌, സാബു ജോര്‍ജ്‌, പി.പി ദിവാകരന്‍, കെ.എസ്‌ പ്രദീപ്‌കുമാര്‍, കൊല്ലംകോട്‌ രവീന്ദ്രന്‍ നാഥന്‍ നായര്‍, ജേക്കബ്‌ ഉമ്മന്‍, മുഹമ്മദ്‌ ഷാ, ജബ്ബാര്‍ തച്ചയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED