Wednesday, March 18, 2026 Last Updated 15 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

തിരക്കൊഴിയാതെ സന്നിധാനം; മലകയറ്റം തുടര്‍ന്ന്‌ ഭക്‌തര്‍

uploads/news/2026/01/821361/k10.jpg

ശബരിമല: മകരവിളക്ക്‌ കഴിഞ്ഞിട്ടും ശബരിമലയില്‍ തിരക്ക്‌ കുറയുന്നില്ല.16 ന്‌ അല്‍പ ശമനം ഉണ്ടായിരുന്നെങ്കിലും ഇന്നലെ വന്‍ ഭക്‌തജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌. വൈകിട്ട്‌ ആറ്‌ വരെ എണ്‍പതിനായിരത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തി. പുലര്‍ച്ചെ നട തുറന്നപ്പോള്‍ ദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ നിര ശരംകുത്തി വരെ എത്തിയിരുന്നു. ഈ നിര വൈകിട്ടും ഒരു പോലെ തുടരുകയാണ്‌. വലിയ നടപ്പന്തല്‍, താഴെ തിരുമുറ്റം, വടക്കെനട, വാവര്‍നട യുടെ മുന്‍വശം എന്നിവിടങ്ങള്‍ തീര്‍ത്ഥാടകരെ കൊണ്ട്‌ നിറഞ്ഞു. പ്രസാദ വിതരണ മ ണ്ഡപത്തിലും വന്‍തിരക്ക്‌ അനുഭവപ്പെട്ടു. പടിപൂജ ഉണ്ടായിരുന്നതിനാല്‍ ദീപാരാധനയ്‌ക്ക് ശേഷം ഏകദേശം ഒരു മണിക്കൂര്‍ പടി കയറ്റം ഉണ്ടായിരുന്നില്ല.
വൈകിട്ട്‌ പമ്പയിലും വലിയ തിരക്ക്‌ അനുഭവപ്പെട്ടു. മാളികപ്പുറം ക്ഷേത്രത്തിലും തീര്‍ത്ഥാടക തിരക്ക്‌ ഏറെയായിരുന്നു. മകരവിളക്ക്‌ ദിവസത്തെ തിരക്കാണ്‌ ഇന്നലെ സന്നിധാനത്ത്‌ അനുഭവപ്പെട്ടത്‌.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED