Wednesday, March 18, 2026 Last Updated 16 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

പടുതാക്കുളത്തില്‍ വീണ്‌ യുവാവ്‌ മരിച്ചു

ചെറുതോണി: പടുതാക്കുളത്തില്‍ വീണ്‌ യുവാവ്‌ മരിച്ചു. കാമാക്ഷി പഞ്ചായത്തിലെ പുഷ്‌പഗിരി മേലേകുപ്പച്ചാംപടി സ്വദേശി കല്ലംമാക്കല്‍ നോബിള്‍ തോമസാണ്‌ (38) മരിച്ചത്‌. സ്വന്തം ഏലത്തോട്ടത്തിലുള്ള പടുതാക്കുളത്തിലെ കരിയിലകള്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീണതാകാമെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ പറമ്പിലേക്കു പോയ നോബിള്‍ ഉച്ചയായിട്ടും തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോള്‍ പടുതാക്കുളത്തിന്റെ കരയില്‍ മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന്‌ നാട്ടുകാര്‍, കട്ടപ്പന അഗ്നിരക്ഷാ സേന, ഫയര്‍ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ്‌ മൃതദേഹം പുറത്തെടുത്തത്‌. 15 അടിയോളം ആഴമുള്ള പടുതാക്കുളമാണ്‌. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തും. സംസ്‌കാരം പിന്നീട്‌ സ്‌നഹഗിരി സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളിയില്‍. ഭാര്യ: സുബി. മക്കള്‍: അയോണ, ദിയ.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED