Wednesday, March 18, 2026 Last Updated 14 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

ജനങ്ങള്‍ മാറ്റത്തിനായി കാത്തിരിക്കുന്നു; ത്രിലോക്‌ ത്യാഗി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ്‌ എന്ന്‌ രാഷ്‌ട്രീയ ലോക്‌ദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ത്രിലോക്‌ ത്യാഗി. രാഷ്‌ട്രീയ ലോക്‌ ദള്‍ സംസ്‌ഥാന കാര്യാലയത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ നിര്‍ഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതും വലതും മാറി മാറി ഭരിച്ച്‌ കേരളത്തെ ദുരവസ്‌ഥയിലേക്ക്‌ തള്ളിവിട്ടിരിക്കുകയാണ്‌ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പാര്‍ട്ടിയുടെ ഘടകം ഇക്കഴിഞ്ഞ നവംബര്‍ 23 ന്‌ നിലവില്‍ വന്നു. കേരളത്തില്‍ 14 ജില്ലാ കമ്മിറ്റികളുടേയും രൂപീകരണം നടന്നുവരുന്നു.
100 മണ്ഡലം കമ്മിറ്റികള്‍ മാര്‍ച്ച്‌ പകുതിയോടെ നിലവില്‍ വരും. കേരളത്തില്‍ ശക്‌തമായ ഒരു രാഷ്‌ട്രീയ പ്രസ്‌ഥാനമായി
വളര്‍ത്തിയെടുക്കാന്‍ ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ അംഗത്വമെടുത്തുകൊണ്ടിരിക്കുന്നു.പാര്‍ട്ടിയുടെ സംസ്‌ഥാന ഭാരവാഹി പ്രഖ്യാപനവും സംസ്‌ഥാന കാര്യാലയ ഉദ്‌ഘാടനവും കഴിയുന്നതോടെ പാര്‍ട്ടി കേരളത്തില്‍ ശക്‌തമായ പ്രവര്‍ത്തനത്തിലേയ്‌ക്ക് കടക്കും.വരുന്ന നിയമാസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേത്യത്വം നല്‍കുന്ന എന്‍.ഡി.എ. മുന്നണിയെ വിജയിപ്പിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക്‌ ശക്‌തി പകരുന്നതിനും പ്രതിജ്‌ഞാബദ്ധമാണ്‌ പാര്‍ട്ടിയെന്ന്‌ ജനറല്‍ സെക്രട്ടറി പറഞ്ഞു. നേതാക്കന്‍മാരായ രവി പിള്ള ശ്യാമള സോമന്‍ ഷഹീദ്‌ അഹമ്മദ്‌ ആലംകോട്‌ ദാനശീലന്‍ പി.റാം സാഗര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED