Wednesday, March 18, 2026 Last Updated 15 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

വയനാടിന്‌ കൈത്താങ്ങായി ഈസ്‌റ്റേണ്‍; അംഗന്‍വാടികള്‍ സ്‌മാര്‍ട്ടാകും

കൊച്ചി: പ്രളയക്കെടുതിയില്‍നിന്ന്‌ വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കളായ ഓര്‍ക്ല ഇന്ത്യ- ഈസേ്‌റ്റണും സി.ഐ.ഐ. ഫൗണ്ടേഷനും കൈകോര്‍ക്കുന്നു.
ഓര്‍ക്ല ഇന്ത്യയുടെ സി.എസ്‌.ആര്‍. പദ്ധതിയായ 'വണ്‍ വിത്ത്‌ വയനാട്‌' എന്ന സംരംഭത്തിലൂടെ ജില്ലയിലെ അംഗന്‍വാടികള്‍ ശിശുസൗഹൃദവും ആധുനികവുമായ സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിക്ക്‌ തുടക്കമായി. നവീകരിച്ച അംഗനവാടികള്‍ നാടിന്‌ സമര്‍പ്പിച്ചു.വയനാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സജീവ പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെയാണ്‌ ഓര്‍ക്ല ഇന്ത്യ- ഈസേ്‌റ്റണ്‍ ഈ ബൃഹദ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ശിശുസൗഹൃദ ശൗചാലയങ്ങള്‍, ആധുനിക അടുക്കളകള്‍, ടൈല്‍ പാകിയ തറ, ചുവരുകളിലെ അറിവ്‌ പകരുന്ന ചിത്രങ്ങള്‍ എന്നിവയോടെ 15 അംഗന്‍വാടികളാണ്‌ ആദ്യഘട്ടത്തില്‍ ഓര്‍ക്ല സ്‌മാര്‍ട്ടാക്കുന്നത്‌.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED