Wednesday, March 18, 2026 Last Updated 17 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

ശസ്‌ത്രക്രിയയ്‌ക്ക് കൈക്കൂലി; വനിതാ ഡോക്‌ടര്‍ക്കെതിരായ വിധി റദ്ദാക്കി

കൊച്ചി: ശസ്‌ത്രക്രിയയ്‌ക്കായി രോഗിയില്‍നിന്നു കൈക്കൂലി വാങ്ങിയ വനിതാ ഡോക്‌ടര്‍ക്ക്‌ രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ച കോഴിക്കോട്‌ വിജിലന്‍സ്‌ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. അഡ്വ. കെ.എ. ജലീല്‍ മുഖേന ഡോക്‌ടര്‍ സമര്‍പ്പിച്ച അപ്പീലിലാണ്‌ ജസ്‌റ്റിസ്‌ എ. ബദറുദ്ദീന്റെ വിധി. കോഴിക്കോട്‌ സര്‍ക്കാര്‍ ജില്ലാ ബീച്ച്‌ ആശുപത്രിയില്‍ 2007 ഒക്‌ടോബര്‍ 31-ന്‌ ശസ്‌ത്രകിയയ്‌ക്കായി കോഴിക്കോട്‌ സ്വദേശി ആമിന ബീവിയോട്‌ ഗൈനക്കോളജിസ്‌റ്റ് ഡോ. രമ 1000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്‌. എന്നാല്‍, ശസ്‌ത്രക്രിയയ്‌ക്കുള്ള സാധനസാമഗ്രികള്‍ വാങ്ങാന്‍ രോഗി പണം നല്‍കിയതാണെന്നു പ്രതിഭാഗം വാദിച്ചു. പ്രതി കൈക്കൂലി ചോദിച്ചതിനു വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന്‌ ഹൈക്കോടതി വിലയിരുത്തി.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED