Wednesday, March 18, 2026 Last Updated 14 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

പാലാ ബ്രില്ല്യന്റിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ 25-ന്‌

പാലാ: പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലസ്‌ വണ്‍, പ്ലസ്‌ടു പഠനത്തോടൊപ്പം ഐ.ഐ.ടി, എയിംസ്‌, ഐസര്‍മറ്റ്‌ പ്രമുഖ എഞ്ചിനീയറിങ്‌ - മെഡിക്കല്‍ പ്രവേശന പരീക്ഷകളുടെ പരിശീലനത്തിനായികേരളത്തിലെവിവിധ സെന്ററുകളില്‍ നടത്തപ്പെടുന്ന ഇന്റഗ്രേറ്റഡ്‌ പ്രോഗ്രാമിലേക്കും, 5, 6, 7, 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫൗണ്ടേഷന്‍ പ്രോഗ്രാമിലേക്കുമുള്ള പ്രവേശനപരീക്ഷ ജനുവരി 25 ന്‌ കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളുരു, ദുബായ്‌, ഖത്തര്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും നടക്കും. ഇന്റഗ്രേറ്റഡ്‌, ഫൗണ്ടേഷന്‍ പ്രോഗ്രാമിലേയ്‌ക്കുള്ള അഡ്‌മിഷന്‍ പ്രവേശന പരീക്ഷയിലെ റാങ്കിനെ അടിസ്‌ഥാനമാക്കിയായിരിക്കും. ഇന്റഗ്രേറ്റഡ്‌, ഫൗണ്ടേഷന്‍ പ്രോഗ്രാമുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ക്രമീകരിച്ചിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി പഠിക്കുന്നതിനുള്ള അവസരം നല്‍കുന്നതാണ്‌. നീറ്റ്‌, ജെ.ഇ.ഇ, കീം, പരീക്ഷാ പരിശീലനത്തിനായി പ്ലസ്‌ടു ബോര്‍ഡ്‌ പരീക്ഷയ്‌ക്ക്ശേഷമുള്ള ഓഫ്‌ലൈന്‍/ഓണ്‍ലൈന്‍ ക്രാഷ്‌ ബാച്ചുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ംംം.യൃശഹഹശമിുേമഹമ.ീൃഴ. ഫോണ്‍:0482 2206100, 2060800.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED