Wednesday, March 18, 2026 Last Updated 13 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടതെന്ന്‌ കണ്ടെത്തല്‍; യുവാവ്‌ അറസ്‌റ്റില്‍

അടിമാലി: നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതമെന്നു കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട്‌ യുവാവ്‌ അറസ്‌റ്റില്‍. ചിന്നക്കനാല്‍ സിങ്കുകണ്ടം മാട്ടുപ്പെട്ടി വീട്ടില്‍ ആരോഗ്യദാസാണ്‌ (44) അറസ്‌റ്റിലായത്‌. കൊല്ലം കരുനാഗപ്പള്ളി വേലിയില്‍ കിഴക്കേടത്ത്‌ പാപ്പച്ചനാണു (65) കൊല്ലപ്പെട്ടത്‌.
നാലുമാസം മുമ്പുവരെ പാപ്പച്ചന്‍ അടിമാലിയിലെ ഒരു സ്വകാര്യ മാനേജ്‌മെന്റ്‌
സ്‌കൂളില്‍ സെക്യൂരിറ്റിയായി ജോലി ചെയ്‌തിരുന്നു. എന്നാല്‍ നിരന്തര മദ്യപാനത്തെത്തുടര്‍ന്ന്‌ ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതായി മാനേജ്‌മെന്റ്‌ അറിയിച്ചു. അതിനുശേഷം സ്വദേശത്തേക്കു പോകാതെ അടിമാലി മേഖലയില്‍ ഇയാള്‍ കൂലിവേല ചെയ്‌ത് കഴിയുകയായിരുന്നു. ഇതിനിടയില്‍ ആരോഗ്യദാസിനെ പരിചയപ്പെടുകയും താമസം അയാള്‍ക്കൊപ്പമാക്കുകയും ചെയ്‌തു. പാപ്പച്ചന്‍
കൊല്ലപ്പെട്ടു കിടന്ന കെട്ടിടത്തിലാണ്‌ ഇരുവരും കഴിഞ്ഞത്‌. കഴിഞ്ഞ ഡിസംബര്‍ 22 ന്‌ ഒരുമിച്ചു മദ്യപിച്ചശേഷം ഇവര്‍ തമ്മില്‍ വഴക്കായി. ഇതേത്തുടര്‍ന്ന്‌ രാത്രിയില്‍ പാപ്പച്ചനെ കൊലപ്പെടുത്തിയിട്ട്‌ ആരോഗ്യദാസ്‌ ഒളിവില്‍ പോയെന്നാണു കണ്ടെത്തല്‍.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED