Wednesday, March 18, 2026 Last Updated 16 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണം മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

രാമപുരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ കൂടുതല്‍ മുന്നിട്ടിറങ്ങണമെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. നീറന്താനം സെന്റ്‌. തോമസ്‌ പള്ളിയുടെ പുതിയതായി നിര്‍മ്മിക്കുന്ന പാരിഷ്‌ ഹാളിന്റെ ശിലാസ്‌ഥാപന കര്‍മ്മത്തില്‍ ആശിര്‍വാദം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്ക്‌ പള്ളിക്കൂടം എന്നപോലെ തന്നെ പാരിഷ്‌ഹാളും വരുന്നത്‌ നല്ലതാണ്‌. അതിന്‌ അച്ചന്‍മാര്‍ പരിശ്രമിക്കുന്നുമുണ്ട്‌. അതോടൊപ്പം ഏറത്ത്‌ സോണി ഇത്‌ നിര്‍മ്മിച്ച്‌ നല്‍കുന്നത്‌ ഇടവകയ്‌ക്ക് ഒരു നല്ല സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു. വികാരി ഫാ. ഇമ്മാനുവല്‍ കൊട്ടാരത്തില്‍, ഫാ. അഗസ്‌റ്റിന്‍ കണ്ടത്തിക്കുടിലില്‍, ആന്റണി ജോസഫ്‌ ഏറത്ത്‌, സോണി ഏറത്ത്‌, ജോസഫ്‌ അഗസ്‌റ്റിന്‍ കണ്ണന്‍കുളം, ഷാജി ജോര്‍ജ്‌ കൂട്ടപ്പറമ്പില്‍, ഫ്രാന്‍സീസ്‌ സെസില്‍ പാട്ടാനിയില്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED