Wednesday, March 18, 2026 Last Updated 15 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

ഓണ്‍ലൈന്‍ തട്ടിപ്പ്‌: വയോധികന്റെ എട്ടുകോടി നഷ്‌ടമായി

ആലപ്പുഴ: കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്‌ വീണ്ടും. ഹരിപ്പാട്‌ സ്വദേശിയും പ്രവാസിയുമായ വയോധികനെ കബളിപ്പിച്ച്‌ 8.8 കോടി രൂപ കവര്‍ന്നു. മകന്റെ പരാതിയില്‍ ആലപ്പുഴ സൈബര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌. ഓണ്‍ലൈനായി ഓഹരി ഇടപാട്‌ നടത്താമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്‌.
വന്‍കിട കോര്‍പ്പറേറ്റ്‌ ഗ്രൂപ്പിന്റെ പേരിനോടു സാമ്യമുള്ള സ്‌ഥാപനത്തിന്റെ പ്രതിനിധി യെന്ന നിലയിലാണ്‌ തട്ടിപ്പുകാര്‍ വയോധികനെ സമീപിച്ചത്‌. വന്‍ ലാഭമുണ്ടാകുമെന്നു വിശ്വസിപ്പിച്ച്‌ കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണു പണം തട്ടിയത്‌. 73 തവണകളായി വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലൂടെ പണം കൈമാറുകയായിരുന്നു. വയോധികന്റെ മകനു സംശയം തോന്നി പരിശോധിച്ചപ്പോഴാണ്‌ തട്ടിപ്പാണെന്നു വ്യക്‌തമായത്‌.
ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ്‌ പോര്‍ട്ടലില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും നഷ്‌ടപ്പെട്ട പണം വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായും ആലപ്പുഴ സൈബര്‍ പോലിസ്‌ എസ്‌.എച്ച്‌.ഒ ഏലിയാസ്‌ പി. ജോര്‍ജ്‌ പറഞ്ഞു. വാട്‌സാപ്‌ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ സന്ദേശങ്ങള്‍ സൈബര്‍ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ബാങ്ക്‌ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED