Wednesday, March 18, 2026 Last Updated 14 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

കവര്‍ച്ചയ്‌ക്കു പദ്ധതിയിട്ട പന്ത്രണ്ടംഗ സംഘം പിടിയില്‍

ബത്തേരി: കവര്‍ച്ചയ്‌ക്കു പദ്ധതിയിട്ട പന്ത്രണ്ടംഗ സംഘം പിടിയില്‍. തൃശൂര്‍ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പില്‍ നിഖില്‍ നാഥ്‌ (36), കിളിമാനൂര്‍ മഞ്ഞമറ്റത്തില്‍ സാബു വില്‍സണ്‍ (36), നാട്ടിക വളപ്പാട്‌ പുതിയവീട്ടില്‍ പി.എ. ആന്‍സ്‌ (34), കൊട്ടംകുളം പെരിങ്ങാനം ദൈവത്തിന്‍മുകള്‍ റിനാസ്‌ (25), കൊട്ടംകുളം പെരിങ്ങാനംതറയില്‍ ലെജിന്‍ (43), പഴങ്കാവ്‌ പനങ്ങാട്‌ ചെന്നറ ധനേഷ്‌ (34), പനങ്ങാട്‌ എസ്‌.എന്‍ പുരം കോവില്‍പറമ്പില്‍ സിജിന്‍ദാസ്‌ (38), എലത്തുരുത്ത്‌ കാര്യാട്ടുകര പുഴങ്കര പി. ശ്രീധര്‍ (36), ചാവക്കാട്‌ വലിയകത്ത്‌ വി.എസ്‌. സുഹാസ്‌ (40), വെങ്ങിനശേരി വിധലയത്തില്‍ ഗീവര്‍ഗീസ്‌ (33), ഇരിഞ്ഞാലക്കുട മേപ്പുറത്തു ശിവപ്രസാദ്‌ (29), പത്തനംതിട്ട കുട്ടൂര്‍ രഞ്‌ജിത്ത്‌ ഭവന്‍ പി.ആര്‍. രതീഷ്‌ (42)എന്നിവരാണ്‌ കഴിഞ്ഞദിവസം അറസ്‌റ്റിലായത്‌.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അഞ്ചുകുന്ന്‌ അരിഞ്ചേര്‍മലയിലെ റിസോര്‍ട്ടില്‍ നടന്ന പരിശോധനയില്‍ ഇവര്‍ പിടിയിലാകുകയായിരുന്നു. പ്രതികള്‍ കവര്‍ച്ചയ്‌ക്കുള്ള മുന്നൊരുക്കത്തിലായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതികള്‍ വാടകയ്‌ക്കെടുത്ത ടിയാഗോ കാറില്‍നിന്ന്‌ ആറു ജോഡി വ്യാജ നമ്പര്‍പ്ലേറ്റും ചുറ്റികകളും മറ്റുപകരണങ്ങളും കണ്ടെടുത്തു. പിടിയിലായവരില്‍ നിഖില്‍ നാഥ്‌ പതിനേഴും സാബു കൊലപാതകമുള്‍പ്പെടെ പതിനാറും ശിവപ്രസാദ്‌ ഒമ്പതും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ജില്ലാ പോലീസ്‌ മേധാവി തപോഷ്‌ ബസുമതാരിയുടെ നിര്‍ദേശപ്രകാരം കമ്പളക്കാട്‌ ഇന്‍സ്‌പെക്‌ടര്‍ എം.എ. സന്തോഷിന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും സബ്‌ ഇന്‍സ്‌പെക്‌ടര്‍ എന്‍.വി. ഹരീഷ്‌കുമാര്‍, കമ്പളക്കാട്‌ സ്‌റ്റേഷനിലെ ഡ്രൈവര്‍ എസ്‌.ഐ വിജയന്‍, എ.എസ്‌.ഐ റോബര്‍ട്ട്‌, കല്‍പ്പറ്റ സ്‌റ്റേഷനിലെ എസ്‌.ഐ ഷാജഹാന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ രമേശ്‌, സിറാജ്‌ എന്നിവരുമടങ്ങുന്ന സംഘമാണ്‌ പ്രതികളെ കസ്‌റ്റഡിയിലെടുത്തത്‌.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED