Wednesday, March 18, 2026 Last Updated 13 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.55 AM

കണ്ടു കണ്ട്‌ കഥകളിയില്‍ അലിഞ്ഞ്‌ ദേവനന്ദ

uploads/news/2026/01/821241/4.jpg

തൃശൂര്‍: കുഞ്ഞുനാളിലേ അച്‌ഛന്റെ വിരല്‍ തുമ്പേറി കഥകളി അരങ്ങിന്‌ മുന്നില്‍ രാവിനെ പകലാക്കി വളര്‍ന്ന ദേവനന്ദനയ്‌ക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളി മത്സരത്തില്‍ ലഭിച്ച 'എ' ഗ്രേഡിന്‌ സമര്‍പ്പണ മനോഭാവത്തിന്റെ തിളക്കം. കൊല്ലം പരവൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ്‌ ദേവനന്ദ.
അമ്മ രമ്യയുടെ വീടോരത്തെ മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ്‌ ദേവീക്ഷേത്രത്തില്‍ ഭക്‌തരുടെ ഉദിഷ്‌ട കാര്യസിദ്ധിക്കുള്ള വഴിപാട്‌ നേര്‍ച്ചയാണ്‌ കഥകളി. പതിവായി കഥകളി കാണാന്‍ പോകാറുള്ള അച്ചന്‍ പ്രസാദും രമ്യയും കുഞ്ഞു പ്രായത്തിലേ ദേവനന്ദയേയും ഒപ്പം കൂട്ടി. ചെറു മനസില്‍ വേഷമിട്ടാടിയ കഥകളി രൂപങ്ങളുടെ പ്രലോഭനത്തില്‍ ദേവനന്ദ കഥകളി കളരിയില്‍ അഭ്യസിക്കാനാദ്യമായെത്തിയത്‌ മൂന്നാംക്ല ാസില്‍ പഠിക്കവേ. പലപല കാരണങ്ങളാല്‍ നടക്കാതെ പോയ കഥകളി പഠനം മകളിലൂടെ സാധ്യമാക്കി പ്രസാദ്‌ കലാവഴിയില്‍ കൈ പിടിച്ച്‌ ഒപ്പം നിന്നു. മണ്ണൂര്‍ക്കാവ്‌ ദേവീക്ഷേത്ര കഥകളി കളരിയിലെ ആഴ്‌ചയവസാന നാളിലെ പഠനത്തിന്‌ രമ്യയും ഒപ്പം നടന്നു. ഒന്‍പത്‌ വര്‍ഷത്തെ നിരന്തര പഠനത്തിനൊടുവില്‍ ഇത്തവണ സംസ്‌ഥാന തലത്തില്‍ മാറ്റുരയ്‌ക്കാന്‍
ലഭിച്ച ആദ്യാവസരത്തില്‍ തന്നെ 'എ' ഗ്രേഡ്‌ തിളക്കത്തിന്റെ ഇരട്ടിമധുരം. കാലകേയവധത്തിലെ അര്‍ജുനനായി പച്ചവേഷമിട്ടാണ്‌ ദേവനന്ദ അരങ്ങിലെത്തിയത്‌. നാലില്‍ പഠിക്കുന്ന അനിയന്‍ ദേവനാരായണനും കഥകളി കളരിയില്‍ ദേവനന്ദയ്‌ക്കൊപ്പം പരിശീലിനത്തിനുണ്ട്‌.

Ads by Google
Saturday 17 Jan 2026 10.55 AM
YOU MAY BE INTERESTED