Wednesday, March 18, 2026 Last Updated 15 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.53 AM

ഗുരുതര പരുക്കേറ്റ രോഗിയെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിച്ച്‌ മാര്‍ സ്ലീവാ മെഡിസിറ്റി

പാലാ: രണ്ട്‌ തവണ വൃക്കമാറ്റിവയ്‌ക്കലിനു വിധേയനായ 50കാരന്‌ റോഡ്‌ അപകടം കൂടി ഉണ്ടായി ഗുരതരാവസ്‌ഥയിലായപ്പോള്‍ സങ്കീര്‍ണ്ണ ശസ്‌ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്‌ തിരിച്ച്‌ എത്തിച്ച്‌ മാര്‍ സ്ലീവാ മെഡിസിറ്റി. അപകടത്തില്‍ തുടയെല്ല്‌ നാലായി ഒടിഞ്ഞ പന്തളം സ്വദേശിയായ 50കാരനെയാണ്‌ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി, ഓര്‍ത്തോപീഡിക്‌സ്‌, അനസ്‌തേഷ്യ വിഭാഗങ്ങളുടെ മികവില്‍ വീണ്ടും സാധാരണ നിലയിലേക്ക്‌ എത്തിച്ചത്‌.
വൃക്കമാറ്റിവയ്‌ക്കലിനു വിധേയമാക്കപ്പെട്ട 50കാരന്‍ ആഴ്‌ചയില്‍ 3 ദിവസം ഡയാലിസിസ്‌ ചെയ്‌തു വരികയായിരുന്നു. ഇതിനിടെയാണ്‌ സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ തുടയെല്ല്‌ തകര്‍ന്നത്‌. രോഗിക്ക്‌ രക്‌തം സ്വീകരിക്കുന്നതിന്‌ തടസ്സമുള്ളതിനാല്‍ ഇവര്‍ തുടയെല്ലിന്റെ ശസ്‌ത്രകിയയ്‌ക്കായി വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും സാധിച്ചിരുന്നില്ല.
തുടര്‍ന്നാണ്‌ നെഫ്രോളജി,ഓര്‍ത്തോപീഡിക്‌സ്‌ വിഭാഗങ്ങളില്‍ ഉള്‍പ്പെടെ മികവിന്റെ കേന്ദ്രമായ മാര്‍ സ്ലീവാ മെഡിസിറ്റിയെ സമീപിച്ചത്‌. വൃക്കരോഗത്തിനും തുടയെല്ലിലെ ഒടിവുകള്‍ക്കും പുറമെ ഗുരുതര പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ ടെന്‍ഷനും ഹീമോഗേ്ലാബിന്റെ കുറവും രോഗിക്ക്‌ ഉണ്ടായിരുന്നു. ഇതിനാല്‍ രോഗിയെ ശസ്‌ത്രകിയ നടത്തുക എന്നത്‌ വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു. 4.5 എന്ന വളരെ താഴ്‌ന്ന നിലയിലായിരുന്നു ഹീമോഗേ്ലാബിന്റെ അളവ്‌. നെഫ്രോളജി വിഭാഗം മേധാവിയും ട്രാന്‍സ്‌പ്ലാന്റ്‌ നെഫ്രോളജിസ്‌റ്റുമായ ഡോ.മഞ്‌ജുള രാമചന്ദ്രന്‍, കണ്‍സള്‍ട്ടന്റ്‌ ഡോ. തരുണ്‍ ലോറന്‍സ്‌, ഓര്‍ത്തോപീഡിക്‌സ്‌ വിഭാഗം കണ്‍സള്‍ട്ടന്റ്‌ ഡോ.ജോസഫ്‌.ജെ.പുല്ലാട്ട്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഗുരുതരാവസ്‌ഥയിലുള്ള രോഗിക്ക്‌ ചികിത്സ ഒരുക്കിയത്‌.
അനസ്‌തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ.ലിബി ജെ.പാപ്പച്ചന്‍, കണ്‍സള്‍ട്ടന്റും ട്രാന്‍സ്‌പ്ലാന്റ്‌ അനസ്‌തെറ്റിസ്‌റ്റുമായ ഡോ.ജെയിംസ്‌ സിറിയക്‌, കണ്‍സള്‍ട്ടന്റ്‌ ഡോ.ശിവാനി ബക്ഷി എന്നിവരും മണിക്കൂറുകള്‍ നീണ്ട ശസ്‌ത്രക്രിയയൂടെ ഭാഗമായി. സുഖംപ്രാപിച്ച രോഗി ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക്‌ മടങ്ങി. വിവിധ ആശുപത്രികളില്‍ ശസ്‌ത്രക്രിയയയ്‌ക്ക്‌ സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞപ്പോള്‍ രോഗിയെ ഏറ്റെടുത്ത്‌ മികച്ച ചികിത്സ ഒരുക്കിയതിനു മാര്‍ സ്ലീവാ മെഡിസിറ്റിയോടുള്ള കടപ്പാടും അറിയിച്ചാണ്‌ കുടുംബാംഗങ്ങള്‍ മടങ്ങിയത്‌.

Ads by Google
Saturday 17 Jan 2026 10.53 AM
YOU MAY BE INTERESTED