Wednesday, March 18, 2026 Last Updated 16 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.53 AM

മസ്‌ജിദുല്‍ ഹറമില്‍ സ്‌മാര്‍ട്‌ സുരക്ഷാ ക്രൗഡ്‌ നിയന്ത്രണം

മക്ക: പുണ്യമാസമായ റമദാന്‍ അടുത്തെത്തുന്നതിനിടെ, മക്കയിലെ മസ്‌ജിദുല്‍ ഹറമില്‍ തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി അത്യാധുനിക സ്‌മാര്‍ട്‌ ക്രൗഡ്‌ മാനേജ്‌മെന്റ്‌ സംവിധാനം സജ്‌ജമാക്കി. നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ജനത്തിരക്ക്‌ നിയന്ത്രിക്കുന്നതിലൂടെ, വിശ്വാസികള്‍ക്ക്‌ കൂടുതല്‍ ശാന്തമായും സുഗമമായും കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം ഒരുക്കുകയാണ്‌ ലക്ഷ്യം.
ഹറമിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം സ്‌മാര്‍ട്‌ കൗണ്ടിങ്‌ സിസ്‌റ്റം വഴി കൃത്യമായി രേഖപ്പെടുത്തും. ഈ വിവരങ്ങള്‍ തത്സമയം തന്നെ ഫീല്‍ഡ്‌ ടീമുകള്‍ക്ക്‌ കൈമാറുന്നതിനാല്‍, തിരക്ക്‌ കൂടുന്നതിന്‌ മുന്‍പേ സാഹചര്യം വിലയിരുത്താന്‍ സാധിക്കും. അതനുസരിച്ച്‌, തീര്‍ഥാടകരെ തിരക്ക്‌ കുറഞ്ഞ നിലകളിലേക്കും പ്രാര്‍ത്ഥനാമുറ്റങ്ങളിലേക്കും ഇടനാഴികളിലേക്കും ക്രമബദ്ധമായി വഴിതിരിച്ചുവിടും. ഇരുഹറം കാര്യവിഭാഗം നടപ്പിലാക്കുന്ന ഈ ആധുനിക സംവിധാനങ്ങള്‍ വഴി ഓരോ തീര്‍ഥാടകനും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ സേവനം ഉറപ്പാക്കുകയാണ്‌ അധികൃതരുടെ ലക്ഷ്യം.

Ads by Google
Saturday 17 Jan 2026 10.53 AM
YOU MAY BE INTERESTED