Wednesday, March 18, 2026 Last Updated 16 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.53 AM

ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യക്‌തിപരമായ വൈരാഗ്യം: പി.എസ്‌. പ്രശാന്ത്‌

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിനെയും ഉദ്യോഗസ്‌ഥരെയും ലക്ഷ്യമിട്ട്‌ ഗൂഢനീക്കം നടക്കുന്നതായി ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ പി.എസ്‌ പ്രശാന്ത്‌.
വ്യക്‌തിപരമായ വൈരാഗ്യമാണ്‌ തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭരണകാലത്ത്‌ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെ കൈവശംഏല്‍പ്പിച്ചിട്ടില്ല. ഉദ്യോഗസ്‌ഥരുടെ അകമ്പടിയോടെയാണ്‌ അവ ചെന്നൈയിലേക്കു കൊണ്ടുപോയത്‌. ദേവസ്വം ബോര്‍ഡിന്‌ ഒരു തരത്തിലുള്ള നഷ്‌ടവും സംഭവിച്ചിട്ടില്ല. പണികള്‍ പൂര്‍ത്തിയായശേഷം സ്വര്‍ണപ്പാളികളുടെ ഭാരം കൂടിയതാണെന്നും പ്രശാന്ത്‌ വ്യക്‌തമാക്കി. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റിക്കു കൈമാറിയെന്ന ആരോപണം തീര്‍ത്തും അടിസ്‌ഥാനരഹിതമാണെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ പാളികള്‍ ചെന്നൈയിലേക്കു കൊണ്ടുപോയ വിവരം സ്‌പെഷല്‍ കമ്മീഷണറെ മുന്‍കൂട്ടി അറിയിക്കുന്നതില്‍ പിഴവുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയില്‍ മാപ്പ്‌ പറഞ്ഞിട്ടുണ്ടെന്നും പ്രശാന്ത്‌ വ്യക്‌തമാക്കി.
അയ്യപ്പസംഗമത്തിലേക്ക്‌ ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ ക്ഷണിച്ചിരുന്നില്ല. അതിലുള്ള വിരോധമാണ്‌ പോറ്റിയുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍. തന്റെ ഭരണകാലത്തെ തീരുമാനങ്ങളെ ക്രിമിനല്‍വല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 17 Jan 2026 10.53 AM
YOU MAY BE INTERESTED