Wednesday, March 18, 2026 Last Updated 14 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.53 AM

വയനാട്ടില്‍ സി.പി.എമ്മില്‍ പോര്‌; മുതിര്‍ന്ന നേതാവ്‌ എ.വി. ജയന്‍ പാര്‍ട്ടിവിട്ടു

പൂതാടി: വയനാട്‌ ജില്ലയിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന പോര്‌ ശക്‌തമായതോടെ മുതിര്‍ന്ന നേതാവും കര്‍ഷകസംഘം ജില്ലാ പ്രസിഡന്റും പഞ്ചായത്തംഗവുമായ എ.വി. ജയന്‍ പാര്‍ട്ടി വിട്ടു. സി.പി.എമ്മില്‍ തുടര്‍ന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
പൂതാടിയില്‍ സംഘടനാ പ്രശ്‌നം വീണ്ടും രൂക്ഷമായിരിക്കുകയാണ്‌. 35 കൊല്ലം പാര്‍ട്ടിക്ക്‌ വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ ഭീഷണിയുടെ സ്വരത്തില്‍ തീരുമാനമെടുക്കുന്നു. എന്നെ വേട്ടയാടാന്‍ ചിലര്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ആസൂത്രിതമായ അട്ടിമറികള്‍ സി.പി.എമ്മിനു ഗുണം ചെയ്ില്ല. പൂതാടി പഞ്ചായത്ത്‌ അംഗമായി ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റും. പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളില്‍നിന്നു മാറിനില്‍ക്കുകയാണ്‌. അവഗണനയെത്തുടര്‍ന്നാണ്‌ മാറിനില്‍ക്കുന്നത്‌. സി.പി.എം. പോലൊരു പാര്‍ട്ടി സമൂഹത്തില്‍ അനിവാര്യതയാണ്‌. വര്‍ഗീയത ശക്‌തിപ്പെട്ടിരിക്കുന്ന കാലത്തു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവില്ല. കോണ്‍ഗ്രസ്‌ സമീപിച്ചു. ഞാന്‍ അവരോടു നന്ദിപറഞ്ഞു. നിലവില്‍ മറ്റു പാര്‍ട്ടികളിലേക്കു പോകില്ല. രാഷ്‌ട്രീയ വനവാസം തീരുമാനിച്ചിട്ടില്ല- ജയന്‍ പറഞ്ഞു. മുന്‍ പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയംഗമായ ജയനെ പുല്‍പ്പള്ളി ലോക്കല്‍ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തിയിരുന്നു.

Ads by Google
Saturday 17 Jan 2026 10.53 AM
YOU MAY BE INTERESTED