Wednesday, March 18, 2026 Last Updated 14 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.35 PM

ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്‌ഞ; 20 ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ക്ക്‌ ഹൈക്കോടതി നോട്ടീസ്‌

uploads/news/2026/01/821024/k5.jpg

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്‌ഞ നടത്തിയ 20 ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ക്ക്‌ ഹൈക്കോടതി നോട്ടീസയച്ചു.
ദൈവനാമത്തില്‍ എന്നതിന്‌ പകരം അവരവര്‍ക്ക്‌ ഇഷ്‌ടമുള്ള പല ദൈവങ്ങളുടെ പേരില്‍ എങ്ങനെ സത്യപ്രതിജ്‌ഞ നടത്താനാകുമെന്നും സത്യപ്രതിജ്‌ഞാ നടപടികള്‍ കോടതിയുടെ അന്തിമവിധിക്ക്‌ വിധേയമായിരിക്കുമെന്നും ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍ വ്യക്‌തമാക്കി. കൗണ്‍സിലര്‍മാരുടെ നടപടി മുന്‍സിപ്പല്‍ ചടങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും സത്യപ്രതിജ്‌ഞ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു സി.പി.എം. കൗണ്‍സിലറും തിരുവനന്തപുരം നഗരസഭാ നിയമസഭാ കക്ഷി നേതാവുമായ എസ്‌.പി. ദീപക്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി നടപടി. അതേസമയം, അന്തിമ വിധി വരുന്നതുവരെ ഓണറേറിയം വാങ്ങുന്നതും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതും വിലക്കണമെന്നുള്ള ആവശ്യം ഹൈക്കോടതി തള്ളി. കടകംപള്ളി വാര്‍ഡിലെ ബി.ജെ.പി. കൗണ്‍സിലര്‍ ജയ രാജീവ്‌ അയ്യപ്പന്റെ നാമത്തിലാണ്‌ സത്യപ്രതിജ്‌ഞ ചെയ്‌തത്‌. ശരണം വിളിച്ചുകൊണ്ടാണ്‌ ജയ രാജീവ്‌ സത്യപ്രതിജ്‌ഞ അവസാനിപ്പിച്ചത്‌. കരമന വാര്‍ഡ്‌ കൗണ്‍സിലര്‍ സംസ്‌കൃതത്തിലായിരുന്നു സത്യപ്രതിജ്‌ഞ ചെയ്‌തത്‌. മുന്‍ ഡി.ജി.പിയും ശാസ്‌തമംഗലത്തില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ സത്യപ്രതിജ്‌ഞയ്‌ക്ക്‌ ശേഷം വന്ദേമാതരം പറഞ്ഞിരുന്നു. സത്യപ്രതിജ്‌ഞയ്‌ക്ക്‌ ശേഷം ബി.ജെ.പി. പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ആര്‍.എസ്‌.എസ്‌. ഗണഗീതം പാടിയതും വിവാദമായിരുന്നു.

Ads by Google
Thursday 15 Jan 2026 11.35 PM
YOU MAY BE INTERESTED