Wednesday, March 18, 2026 Last Updated 14 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.35 PM

ജനാധിപത്യ മഹിളാ നേതൃത്വത്തില്‍ മാറ്റം; പി.പി. ദിവ്യയെ പുറത്താക്കി

uploads/news/2026/01/821023/k4.jpg

കണ്ണൂര്‍: ജനാധിപത്യ മഹിളാ അസോസിയേഷനില്‍ നേതൃമാറ്റം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന പി.പി. ദിവ്യയെ ജോയിന്റ്‌ സെക്രട്ടറി സ്‌ഥാനത്തു നിന്നു പുറത്താക്കി. കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്നുള്ള കേസ്‌ നിലനില്‍ക്കെയാണ്‌ നടപടി. നേരത്തെ ദിവ്യയെ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഇരിണാവ്‌ ബ്രാഞ്ചിലേക്ക്‌ തരംതാഴ്‌ത്തിയിരുന്നു. സി.എസ്‌. സുജാത സെക്രട്ടറി സ്‌ഥാനത്ത്‌ തുടരും. ഇനേരത്തെ പത്മാവതിയെ ട്രഷററായി തെരഞ്ഞെടുത്തു. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തു നിന്ന്‌ സൂസന്‍ കോടിയെയും മാറ്റി.കേന്ദ്ര സമിതിയംഗം കെ.എസ്‌. സൂലീഖയാണ്‌ പുതിയ പ്രസിഡന്റ്‌. പി.പി. ദിവ്യ ആവശ്യപ്പെട്ടതിനനുസരിച്ചാണ്‌ ഭാരവാഹിത്വത്തില്‍ നിന്ന്‌ ഒഴിവാക്കിയതെന്ന്‌ അഖിലേന്ത്യാ അധ്യക്ഷ പി.കെ.ശ്രീമതി പറഞ്ഞു. പി.പി ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.എം. സംസ്‌ഥാന നേതൃത്വം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌.

Ads by Google
Thursday 15 Jan 2026 11.35 PM
YOU MAY BE INTERESTED