Wednesday, March 18, 2026 Last Updated 17 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.35 PM

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കരദാസ്‌ റിമാന്‍ഡില്‍

uploads/news/2026/01/821021/k2.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗവും സി.പി.ഐ. നേതാവുമായ കെ.പി. ശങ്കരദാസിനെ കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡില്‍ വിട്ടു.
ചികിത്സയില്‍ കഴിയുന്നതിനിടെയാണ്‌ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) ശങ്കരദാസിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.കൊല്ലം വിജിലന്‍സ്‌ കോടതി ജഡ്‌ജി പി.എസ്‌. മോഹിത്‌ എസ്‌. പി. മെഡിഫോര്‍ട്ട്‌ ആശുപത്രിയിലെത്തി റിമാന്‍ഡ്‌ നടപടികള്‍ പൂര്‍ത്തിയാക്കി. ഡോക്‌ടറുടെ നിര്‍ദേശമനുസരിച്ച്‌ ആശുപത്രി മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടര്‍ ഉത്തരവുകളിലൂടെ തീരുമാനിക്കുമെന്ന്‌ കോടതി വ്യക്‌തമാക്കി. എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഭരണസമിതിയിലെ സി.പി.ഐ. പ്രതിനിധിയായിരുന്നു ശങ്കരദാസ്‌. എ.ഐ.ടി.യു.സി നേതാവായ ശങ്കരദാസ്‌ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അബോധാവസ്‌ഥയിലാണെന്ന വാദം പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ശങ്കരദാസിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍, മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി മുന്‍പ്‌ നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്‌ഥയിലാണെന്ന വാദത്തിന്‌ പിന്തുണയായി ഫോട്ടോകളും ചികിത്സാ രേഖകളും പ്രതിഭാഗം ഹാജരാക്കിയെങ്കിലും, അവയെല്ലാം തള്ളിയാണ്‌ എസ്‌.ഐ.ടി. അറസ്‌റ്റ്‌ നടപടിയിലേക്ക്‌ നീങ്ങിയത്‌. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ
ഐ.സി.യുവിലായിരുന്ന ശങ്കരദാസിനെ മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്‌ കടക്കുന്നതിനിടെയാണ്‌ മുന്‍ ദേവസ്വം ബോര്‍ഡ്‌ അംഗത്തിന്റെ റിമാന്‍ഡ്‌.

Ads by Google
Thursday 15 Jan 2026 11.35 PM
YOU MAY BE INTERESTED