Wednesday, March 18, 2026 Last Updated 16 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.35 PM

കഥകളിയുടെ കരുതലില്‍ പ്രയാഗ്‌

uploads/news/2026/01/821017/k12.jpg

തൃശൂര്‍: പ്രയാഗ്‌ പിറന്ന്‌ വീണത്‌ തന്നെ കഥകളിയുടെ കരുതലിലേക്കാണെന്ന്‌ പറയാം. പിതാവ്‌ കലാമണ്ഡലം പ്രദീപ്‌ താരാട്ട്‌ പാട്ടായി ചൊല്ലിയുണര്‍ത്തിയതും കഥകളി പദങ്ങള്‍ തന്നെ. മൂന്നാം വയസില്‍ കാലുറച്ചത്‌ മുതല്‍ പ്രയാഗ്‌ അനുകരിച്ച്‌ തുടങ്ങിയതും കഥകളി തന്നെ. വര്‍ഷങ്ങള്‍ നീണ്ട സപര്യയ്‌ക്കൊടുവില്‍, പിതാവിന്റെ ശിക്ഷണ മികവില്‍, ഇത്തവണ സംസ്‌ഥാന കലോത്സവത്തിലെ ആദ്യ കഥകളി മത്സരത്തില്‍ തന്നെ പ്രയാഗ്‌ നേടിയെടുത്തത്‌ 'എ' ഗ്രേഡിന്റെ തിളക്കം.
തൃശൂര്‍ ടി.എം.എസ്‌.എച്ച്‌.എസ്‌.എസ്‌. ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്‌ പ്രയാഗ്‌.
കല്യാണ സൗഗന്ധികത്തിലെ വെള്ളത്താടി ഹനുമാനായാണ്‌ പ്രയാഗ്‌ കലോത്സവ അരങ്ങിലെത്തിയത്‌. നാലര മണിക്കൂര്‍ നീണ്ട കഥ, മത്സരത്തിനായി 12 മണിക്കൂറിലേക്ക്‌ ചുരുക്കിയതും കലാമണ്ഡലം കഥകളി അധ്യാപകന്‍ കൂടിയായ പിതാവ്‌ പ്രദീപാണ്‌. തൃശൂര്‍ ന്യൂ ഫുട്‌ബോള്‍ക്ല ബിന്റെ മികച്ച ഫോര്‍വേഡ്‌ കൂടിയായ പ്രയാഗ്‌ പല വേദികളിലും കഥകളിയും ചെണ്ടയും അവതരിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ സംസ്‌ഥാന കലോത്സവത്തിന്‌ ആദ്യമായാണ്‌ ഇത്തവണ മാറ്റുരയ്‌ക്കാനെത്തിയത്‌.

Ads by Google
Thursday 15 Jan 2026 11.35 PM
YOU MAY BE INTERESTED