തിരുവനന്തപുരം: വനാവകാശ നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടു വരാനും അത് ഗോത്ര ജനതയില്‍ എത്തിക്കാനും പ്രവര്‍ത്തിക്കുന്ന ഗോത്രവര്‍ഗ കൂട്ടായ്‌മയായ തമ്പ് - (സെന്റര്‍ ഫോര്‍ ൈട്രബല്‍ എജ്യൂക്കേഷന്‍, ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച്) നിയമം സംബന്ധിച്ച് തയാറാക്കിയ അറ്റ്‌ലസ് പട്ടികവിഭാഗ വികസന വകുപ്പു മന്ത്രി ഒ.ആര്‍. കേളു പ്രകാശനം ചെയ്‌തു. നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 20-ാം വാര്‍ഷികം പ്രമാണിച്ചാണ് അറ്റ്‌ലസ് പുറത്തിറക്കിയത്.
തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ഗവേണിങ് ബോഡി അംഗം മനീഷ് ശ്രീകാര്യം, സരസു പാടവയല്‍, വള്ളി എന്നിവര്‍ പങ്കെടുത്തു.