Wednesday, March 18, 2026 Last Updated 16 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

രാഹുല്‍ വീണ്ടും ജയിലില്‍

പത്തനംതിട്ട: മൂന്നു ദിവസത്തെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന്‌ പത്തനംതിട്ട സെക്കന്‍ഡ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കിയ രാഹുല്‍ മാങ്കുട്ടത്തില്‍ എം.എല്‍.എ യെ വീണ്ടും റിമാന്‍ഡ്‌ ചെയ്‌ത്‌ മാവേലിക്കര സ്‌പെഷല്‍ ജയിലിലേക്ക്‌ അയച്ചു.
ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണു രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട ജുഡീഷ്യല്‍ രണ്ടാം ക്ലാസ്‌ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്‌. കോടതിക്ക്‌ പൊങ്കല്‍ അവധി ആയതിനാലും തിരുവല്ല മജിസ്‌ട്രേറ്റ്‌ സ്‌ഥലത്തില്ലാത്തതും കാരണമാണ്‌ പത്തനംതിട്ട മജിസ്‌ട്രേറ്റ്‌ അഞ്‌ജലീദേവിയുടെ വസതിയില്‍ ഹാജരാക്കിയത്‌. തിരുവല്ല മജിസ്‌ട്രേറ്റിന്റെ ചുമതല കൂടി ഇവര്‍ക്കായിരുന്നു ഉണ്ടായിരുന്നത്‌. കസ്‌റ്റഡി കാലാവധി നീട്ടി ലഭിക്കുന്നതിന്‌ അന്വേഷണ സംഘം അപേക്ഷ നല്‍കിയിരുന്നില്ല. രാഹുല്‍ അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നു അന്വേഷണ സംഘം മജിസ്‌ട്രേറ്റിനെ ബൊധ്യപ്പെടുത്തിയാതായി അറിയുന്നു. രാഹുലിനുവേണ്ടി അഡ്വ. അഭിലാഷ്‌ ചന്ദ്രന്‍ ഹാജരായി. തിരുവല്ല കോടതിയില്‍ രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്നു വാദം കേള്‍ക്കും.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED