Wednesday, March 18, 2026 Last Updated 17 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന കണ്‍വന്‍ഷന്‍ ഇന്ന്‌ കോട്ടയത്ത്‌

കോട്ടയം: കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഇന്നു കോട്ടയത്ത്‌ മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. 2025 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ വിജയം കരസ്‌ഥമാക്കിയ കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പുതിയ ജനപ്രതിനിധികള്‍ക്കു കണ്‍വന്‍ഷനില്‍ വച്ചു സ്വീകരണം നല്‍കും. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 2 ന്‌ ഗാനസദസോട്‌ കൂടി സ്വീകരണം ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന കണ്‍വന്‍ഷനും അനുമോദന സമ്മേളനവും കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും.
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. സിറിയക്‌ തോമസ്‌ ജനപ്രതിനിധികള്‍ക്ക്‌ സന്ദേശം നല്‍കും.കേരളാ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.സി. തോമസ്‌, എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം,
ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ ടി.യു. കുരുവിള, കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി, തോമസ്‌ ഉണ്ണിയാടന്‍, സേ്‌റ്ററ്റ്‌ കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്‌, ജില്ലാ പ്രസിഡന്റ്‌ ജെയ്‌സണ്‍ ജോസഫ്‌ ഒഴുകയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം കൂടുതല്‍ ശക്‌തമാക്കുന്നതിനും,
യുഡിഎഫ്‌ വിജയം ഉറപ്പാക്കുന്നതിന്‌ ആവശ്യമായ കര്‍മ്മ പരിപാടികള്‍ക്കും ഇതോടനുബന്ധിച്ചു ചേരുന്ന കേരളാ കോണ്‍ഗ്രസ്‌ നേതൃയോഗം രൂപം നല്‍കും.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED