Wednesday, March 18, 2026 Last Updated 16 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

ദിലീപിനെ കണ്ട്‌ ജഡ്‌ജി എഴുന്നേറ്റു; പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി നേതാവിനെതിരേ കേസ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്ന ദിവസം ദിലീപ്‌ കോടതിയിലെത്തിയപ്പോള്‍ ജഡ്‌ജി എഴുന്നേറ്റു നിന്നെന്ന പരാമര്‍ശത്തില്‍ കേസെടുക്കാന്‍ പോലീസ്‌ നിര്‍ദേശം. മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ്‌ ചാള്‍സ്‌ ജോര്‍ജിനെതിരേയാണു കോടതിയലക്ഷ്യ കേസ്‌ എടുക്കുക. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണു പോലീസിനു നിര്‍ദേശം നല്‍കിയത്‌.
ഡിസംബര്‍ എട്ടിനു നടിയെ ആക്രമിച്ച കേസിലെ വിധി വന്നശേഷം പ്രതികരണം തേടിയപ്പോഴാണ്‌ ചാള്‍സ്‌ ഗുരുതര പരാമര്‍ശം നടത്തിയത്‌. ദിലീപ്‌ വന്നപ്പോള്‍ ജഡ്‌ജി എഴുന്നേറ്റ്‌ നിന്നെന്നാണു ചാള്‍സ്‌ പറഞ്ഞത്‌. ഇതു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്കു വഴിവച്ചു. ചില തെറ്റായ ധാരണകള്‍ കൊണ്ടാണു ചാള്‍സ്‌ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നു പിന്നീട്‌ പല വിശദീകരണങ്ങളും പുറത്തുവരികയും ചെയ്‌തിരുന്നു. ചാള്‍സിന്റെ പരാമര്‍ശം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയെ അധിക്ഷേപിച്ചുവെന്നാണു കോടതിയുടെ നിരീക്ഷണം.
എറണാകുളം സെന്‍ട്രല്‍ പോലീസിനാണു കേസെടുക്കാന്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. അഭിഭാഷകനായ പി.ജെ. പോള്‍സണാണു പരാതിയുമായി കോടതിയെ സമീപിച്ചത്‌. നീതിന്യായ വ്യവസ്‌ഥയെ അവഹേളിക്കുന്ന പരാമര്‍ശമാണ്‌ ചാള്‍സിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്നാണു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്‌.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED