Thursday, March 19, 2026 Last Updated 13 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

രാഹുലുമായി ഹോട്ടലില്‍ തെളിവെടുപ്പ്‌

പത്തനംതിട്ട: പോലീസ്‌ കസ്‌റ്റഡിയിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ചു തെളിവെടുപ്പ്‌ നടത്തി. അടൂരിലെ വീട്ടില്‍ രാഹുല്‍ ഇല്ലാതെയാണ്‌ എസ്‌.ഐ.ടി പരിശോധനക്ക്‌ എത്തിയത്‌. അതീവ രഹസ്യമായാണ്‌ ഇന്നലെ പുലര്‍ച്ചെ തിരുവല്ലയിലെ ഹോട്ടലില്‍ രാഹുലിനെ കൊണ്ടുവന്നത്‌. കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിവരമറിഞ്ഞ്‌ നിരവധി നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും സ്‌ഥലത്തെത്തി.
രാഹുലിനെയും കൂട്ടി ഹോട്ടലിലെ റജിസ്‌റ്ററില്‍ നിന്നും താമസിച്ചതിന്റെ വിവരങ്ങള്‍ പോലീസ്‌ കണ്ടെത്തി. എന്നാല്‍ സംഭവദിവസം ഇവര്‍ ഹോട്ടലില്‍ എത്തിയത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയില്ലെന്നറിയുന്നു. .എന്നാല്‍ ഇത്‌ ലഭിക്കുന്നതിനായി ഹാര്‍ഡ്‌ഡിസ്‌ക് പൊലീസ്‌ ഏറ്റെടുത്തു.
2024 ഏപ്രില്‍ 8ന്‌ ഉച്ചയ്‌ക്ക് എത്തിയതായും യുവതിയുമായി ഒരു മണിക്കൂര്‍ ചെലവഴിച്ചതായും രാഹുല്‍ പറഞ്ഞു. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്‌.
മൂന്നു വാഹനങ്ങളില്‍ എത്തിയ സംഘമാണ്‌ അടൂരിലെ രാഹുലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്‌.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED