Thursday, March 19, 2026 Last Updated 15 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

വാജി വാഹനം കൈമാറിയത്‌ കീഴ്‌വഴക്കമായതിനാല്‍:അജയ്‌ തറയില്‍

കൊച്ചി: ശബരിമല ക്ഷേത്ര കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക്‌ അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കം അതായതുകൊണ്ടാണു പഴയ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്കു കൈമാറിയതെന്നും ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം അജയ്‌ തറയില്‍.
വാജി വാഹനം തന്ത്രിക്ക്‌ അവകാശപ്പെട്ടതാണെന്നാണു കിട്ടിയ റിപ്പോര്‍ട്ട്‌. അന്നു വാജി വാഹനം കൈമാറിയതിനു രേഖകള്‍ ഉണ്ടാക്കിയിട്ടില്ല. അഡ്വക്കറ്റ്‌ കമ്മിഷന്‍ എ.എസ്‌.പി. കുറുപ്പിന്റെ നിര്‍ദേശവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണം പൂശിയ പറകള്‍, അഷ്‌ടദിക്‌ പാലകരടക്കം പഴയ കൊടിമരത്തിന്റെ എല്ലാഭാഗങ്ങളും സ്‌ട്രോങ്‌ റൂമിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. ഇതിനു മഹസര്‍ തയാറാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. സ്‌ട്രോങ്ങ്‌ റൂമില്‍ അവയെല്ലാം ഇപ്പോള്‍ ഉണ്ടോയെന്നു തനിക്കറിയില്ല. കൊടിമരത്തിനു സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്‌തത്‌ ആന്ധ്രയില്‍ നിന്നുള്ള ഫിനിക്‌സ് ഗ്രൂപ്പാണ്‌. മറ്റാരുടെയും സ്വര്‍ണം നിര്‍മാണത്തിന്‌ ഉപയോഗിച്ചിട്ടില്ല. ദേവസ്വം മാന്വവല്‍ അനുസരിച്ചായിരുന്നു നിര്‍മാണം. മാന്നാറിലെ നിര്‍മാണവേളയില്‍ ആചാരപരമായി ചിലര്‍ സ്വര്‍ണം സംഭാവന നല്‍കിയിട്ടുണ്ടെന്നും സുരേഷ്‌ ഗോപിയും താനുമെല്ലാം അങ്ങനെ സംഭാവന നല്‍കിയതാണെന്നും അജയ്‌ തറയില്‍ പറഞ്ഞു.
'

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED