Thursday, March 19, 2026 Last Updated 13 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

വായ്‌ക്കുള്ളില്‍ നോട്ട്‌ തിരുകി കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പിടികൂടി

ശബരിമല: വായ്‌ക്കുള്ളില്‍ കറന്‍സിനോട്ട്‌ തിരുകി പുറത്തുകടത്താന്‍ ശ്രമിച്ച രണ്ടു ദിവസ വേതനക്കാരെ ദേവസ്വം വിജിലന്‍സ്‌ പിടികൂടി. ഭണ്ഡാരത്തില്‍ ജോലി നോക്കിയിരുന്ന ഇവരെ പോലീസില്‍ ഏല്‍പ്പിച്ചു. എടത്വാ കൊടുക്കുന്ന മുറിയില്‍ മനയില്‍ വീട്ടില്‍ എം.ജി. ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്‌ക്കല്‍ വീട്ടില്‍ സുനില്‍ ജി. നായര്‍ (51) എന്നിവരെയാണ്‌ സന്നിധാനത്തു പിടികൂടിയത്‌.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഭണ്ഡാരത്തിലെ ഷിഫ്‌റ്റ് ഡ്യൂട്ടി കഴിഞ്ഞ്‌ ഇവര്‍ പുറത്തിറങ്ങുമ്പോള്‍ നടത്തിയ പോലീസ്‌ പരിശോധനയിലാണ്‌ വായ്‌ക്കുള്ളില്‍ പണം ഒളിപ്പിച്ചതായി കണ്ടെത്തിയത്‌.
തുടര്‍ന്ന്‌ ദേവസ്വം വിജിലന്‍സ്‌ ഇവരുടെ മുറികള്‍ പരിശോധിച്ചപ്പോള്‍ ഗോപകുമാറിന്റെ ബാഗില്‍നിന്ന്‌ 500 രൂപയുടെ 27 നോട്ടും 100 ന്റെ രണ്ടു നോട്ടും ഇരുപതിന്റെയും പത്തിന്റെയും നാല്‌ നോട്ടുകള്‍ വീതവുമായി ആകെ 13820 രൂപയും രണ്ടു ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെത്തി.
സുനില്‍ ജി. നായരുടെ ബാഗില്‍ നിന്ന്‌ 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും കണ്ടെത്തിയതായും ദേവസ്വം വിജിലന്‍സ്‌ അറിയിച്ചു.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED