Thursday, March 19, 2026 Last Updated 16 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

കെ.എം. മാണി സ്‌മാരകത്തിന്‌ ഭൂമി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ (എം) ഇടതുമുന്നണിയില്‍ തുടരുമെന്നു ജോസ്‌ കെ. മാണി പ്രഖ്യാപിച്ചതിനു പിന്നാലെ, കെ.എം. മാണിയുടെ പേരിലുള്ള സ്‌ഥാപനത്തിനു തലസ്‌ഥാനത്തു കോടികള്‍ വിലമതിക്കുന്ന ഭൂമി പാട്ടത്തിനു നല്‍കാന്‍ മന്ത്രിസഭാതീരുമാനം.
കവടിയാറില്‍ ഏകദേശം 25 കോടി രൂപ വിലമതിക്കുന്ന 25 സെന്റ്‌ ഭൂമിയാണ്‌ കെ.എം. മാണി മെമ്മോറിയല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ ഫൗണ്ടേഷന്‌ അനുവദിച്ചത്‌. ആര്‍ ഒന്നിന്‌ 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്കാണു പാട്ടം.
സംസ്‌ഥാനബജറ്റില്‍ പ്രഖ്യാപിച്ച കെ.എം. മാണി സ്‌മാരകനിര്‍മാണം വര്‍ഷങ്ങളായി നീളുന്നതില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) അതൃപ്‌തിയിലായിരുന്നു. മാണിയെ ബഹുമാനിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ടെന്നും സ്‌മാരകത്തിനു പണമനുവദിച്ചത്‌ രാഷ്‌ട്രീയമാന്യതയാണെന്നുമായിരുന്നു അന്നത്തെ ധനമന്ത്രി ടി.എം. തോമസ്‌ ഐസക്കിന്റെ വിശദീകരണം.
പഠന-ഗവേഷണകേന്ദ്രത്തിന്‌ അഞ്ചുകോടി രൂപ അനുവദിക്കണമെന്ന്‌ മുഖ്യമന്ത്രിയെക്കണ്ട്‌ ആവശ്യപ്പെട്ടതായി ജോസ്‌ കെ. മാണി 2020 ഫെബ്രുവരിയില്‍ വ്യക്‌തമാക്കിയിരുന്നു. 2020 മേയിലാണ്‌ കേരളാ കോണ്‍ഗ്രസ്‌ (എം) എല്‍.ഡി.എഫില്‍ ചേര്‍ന്നത്‌.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED