Thursday, March 19, 2026 Last Updated 15 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

രാഹുല്‍ മാങ്കൂട്ടത്തില്‍ 3 ദിവസം കസ്‌റ്റഡിയില്‍

uploads/news/2026/01/820613/k6.jpg

പത്തനംതിട്ട: പ്രവാസി യുവതിയുടെ പീഡന പരാതിയില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ മൂന്നു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്രേട്ട്‌ കോടതിയുടേതാണ്‌ ഉത്തരവ്‌. മാവേലിക്കര സ്‌പഷ്യല്‍ സബ്‌ ജയിലില്‍നിന്ന്‌ ഇന്നലെ രാവിലെ 11 മണിയോടെ തിരുവല്ല താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു വൈദ്യ പരിശോധന നടത്തി. തുടര്‍ന്നു കനത്ത സുരക്ഷയിലാണു കോടതിയിലെത്തിച്ചത്‌. യുവജനസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.
കസ്‌റ്റഡിയില്‍ ലഭിച്ചതോടെ നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ ചോദ്യംചെയ്യലിനായി പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെത്തിച്ചു. തിരുവല്ലയിലെ ഹോട്ടലിലും പാലക്കാട്ടും വരും ദിവസങ്ങളില്‍ തെളിവെടുപ്പ്‌ നടത്തും. ബലാല്‍സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്‌തന്നു കാട്ടി കാനഡയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശിയായ യുവതി ഓണ്‍ലൈനില്‍ നല്‍കിയ പരാതിയിലാണ്‌ കഴിഞ്ഞ ദിവസം രാഹുലിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.
തിരുവല്ല ആശുപത്രിയിലും കോടതിയിലും എത്തിച്ചപ്പോള്‍ രാഹുലിനെതിരേ കൂക്കുവിളിയും പ്രതിഷേധവും. ഡി.വൈ.എഫ്‌.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരാണു പ്രതിഷേധവുമായി രംഗത്തെത്തിയത്‌. ആശുപത്രി പരിസരത്തും കോടതി വളപ്പിലും പോലീസും യുവജന സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ രാഹുല്‍ പ്രതികരിച്ചില്ല.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED